
കൊല്ലം : സാമൂഹിക വിരുദ്ധരെ ഭയന്ന് അമ്മയും മക്കളും തീവണ്ടിയില്‍ കഴിഞ്ഞ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. കോടതി സ്വമേധയാ കേസെടുക്കാനുള്ള നടപടി തുടങ്ങി. കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് നല്‍കാനും സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
കൊല്ലം ഇരവിപുരത്തെ സുനാമി ഫ്‌ളാറ്റില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം കാരണം അന്തിയുറങ്ങാന്‍ കഴിയാതെയായ മഞ്ജുവും മക്കളുമാണ് നാല് ദിവസമായി രാത്രിയില്‍ തീവണ്ടിയില്‍ കഴിഞ്ഞത്. വാര്‍ത്ത മാതൃഭൂമിയാണ് ആദ്യമായി പുറത്തു കൊണ്ട് വന്നത്. വീട്ടില്‍ സുരക്ഷിതമായി കിടന്നുറങ്ങാനാവാതെ തീവണ്ടിയില്‍ അഭയം കണ്ടെത്തേണ്ടിവന്ന അമ്മയ്ക്കും രണ്ടുമക്കള്‍ക്കും പിന്തുണയുമായി ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു. 'മാതൃഭൂമി' ബുധനാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ടാണ് വിഷയത്തില്‍ വിവിധ കോണുകളില്‍ നിന്ന ഇടപെടലുണ്ടായത്.
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കളക്ടറും ജില്ലാ പോലീസ് മേധാവിയും വിഷയത്തില്‍ നേരിട്ടിടപെട്ട് പരാതിക്കു പരിഹാരം കാണണമെന്ന് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു.
കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി നിയമസഹായവും ഉറപ്പുനല്‍കി. വനിതാകമ്മിഷന്‍ അംഗം ഷാഹിദാ കമാലും കുടുംബത്തിന് പിന്തുണയറിയിച്ചു. പത്തനാപുരത്തെ ഗാന്ധിഭവനും വൈക്കം ഗാന്ധിസ്മൃതിയും അഭയമേകാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു.
17 വയസ്സുള്ള കുട്ടിയുടെ പഠനം ഏറ്റെടുക്കാമെന്ന് കോഴിക്കോട് ഫറൂഖ് കോളേജും അറിയിച്ചിരുന്നു.
content highlights: highcourt takes suomoto on family travelling in train to escape from social miscreants
Published: 27 Aug 2021, 06:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented