കൊച്ചി: വാഹനാപകടത്തിൽ മരിച്ച പുരോഹിതന്റെ ഇൻഷുറൻസ് തുക അവകാശപ്പെടാൻ രൂപതനേതൃത്വത്തിന് നിയമപരമായ അവകാശമില്ലെന്ന് ഹൈക്കോടതി. ഫാ. ടോം കളത്തിൽ അപകടത്തിൽ മരിച്ചതിനെത്തുടർന്ന് കോട്ടയം സെയ്ന്റ് ജോസഫ് കപ്പൂച്ചിയൻ പ്രൊവിൻഷ്യലേറ്റിന് 13.19 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച തൊടുപുഴ എം.എ.സി.ടി. കോടതി ഉത്തരവ് ജസ്റ്റിസ് സി. പ്രദീപ്കുമാർ റദ്ദാക്കി.

To advertise here,

2013 ഏപ്രിൽ 16-ന് ഇടുക്കി കട്ടപ്പനയ്ക്ക് സമീപം ബൈക്കിൽ യാത്രചെയ്യവേ ലോറിയിടിച്ചാണ് ഫാ. ടോം മരിച്ചത്. നഷ്ടപരിഹാരത്തിനായി പ്രൊവിൻഷ്യാൽ ഫാ. മാത്യു പൈകടയാണ് മോട്ടോർ വാഹനാപകട നഷ്ടപരിഹാര ട്രിബ്യുണലിനെ സമീപിച്ചത്.

‌എന്നാൽ, രൂപതാ പ്രൊവിൻഷ്യാലിന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ നിയമപരമായി കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനി അപ്പീൽ ഫയൽ ചെയ്തു.സന്ന്യസ്തരുടെ മരണശേഷം തുക ക്ലെയിം ചെയ്യുന്നതിന് അടുത്ത ബന്ധുക്കൾക്കുള്ള അധികാരം സഭയ്ക്കില്ലെന്ന് മറ്റൊരു കേസിൽ ഡിവിഷൻ ബെഞ്ച് വിധിച്ചത് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.