തിരുവനന്തപുരം:മൃഗശാലയില്‍ നിന്ന് ഹനുമാന് കുരങ്ങ് ചാടിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കുരങ്ങ് ഇപ്പോഴും മൃഗശാലയ്ക്ക് സമീപമുള്ള മരത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കുരങ്ങിനെ മയക്കുവെടി വയ്ക്കേണ്ട സാഹചര്യമില്ല എന്നും ഭക്ഷണവും വെള്ളവും തേടി കുരങ്ങ് മരത്തില്‍ നിന്ന് താഴെയിറങ്ങുമെന്നാണ് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കിയത്. മരത്തിന് ചുറ്റും സന്ദർശകർ കൂട്ടം കൂടി നിൽക്കരുതെന്നും നിർദ്ദേശമുണ്ട്.
ചൊവ്വാഴ്ചയാണ് കുരങ്ങ് മൃഗശാലയിൽ നിന്ന് ചാടിപ്പോയത്. മന്ത്രി ഔദ്യോഗികമായി കൂട് തുറന്ന് മൃഗശാലയിലേക്ക് വിടുന്നതിന് മുമ്പ് പരീക്ഷണാർഥം അധകൃതർ കൂടു തുറന്നു. ഇതിനിടെയാണ് കുരങ്ങ് ചാടി പോയത്. നന്തൻകോട് ഭാഗത്തേക്ക് കടന്ന കുരങ്ങ് പിന്നീട് മൃഗശാലയിലേക്ക് തന്നെ തിരികെയെത്തുകയും കാട്ടുപോത്തുകളുടെ കൂടിന് സമീപമുള്ള ആഞ്ഞിലി മരത്തിൽ നിലയുറപ്പിക്കുകയുമായിരുന്നു.
തിരുവനന്തപുരം മൃഗശാലയില്‍ പുതുതായി എത്തിച്ച മൃഗങ്ങളില്‍പ്പെട്ടതാണ് ഈ ഹനുമാന് കുരങ്ങും. രണ്ട് എമു, രണ്ട് സിംഹം എന്നിവയാണ് പുതുതായി എത്തിച്ച മറ്റ് മൃഗങ്ങള്‍.
Content Highlights: hanuman monkey gray langur escaped from thiruvanathapuram zoo
Published: 15 Jun 2023, 12:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented