
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന്‍കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ കാട്ടുപോത്തിന്റെ കൂടിന് പരിസരത്തെ മരത്തിന് മുകളിലാണ് കുരങ്ങിനെ കണ്ടെത്തിയത്. ഇവിടെനിന്ന് താഴെയിറിക്കി ഇതിനെ കൂട്ടിലാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ചൊവ്വാഴ്ച വൈകീട്ടാണ് ഹനുമാന്‍ കുരങ്ങ് മൃഗശാലയില്‍നിന്ന് ചാടിപ്പോയത്. തിരുപ്പതിയില്‍നിന്ന് ജൂണ്‍ അഞ്ചിന് മൃഗശാലയിലേക്കു കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങ് അനിമല്‍ കീപ്പര്‍മാരുടെ കണ്ണുവെട്ടിച്ച് വലിയ മരത്തിലേക്കു ചാടിക്കയറുകയായിരുന്നു. തുടര്‍ന്ന് മരങ്ങളില്‍നിന്നു ചാടി മൃഗശാലയ്ക്കു പുറത്തെത്തി. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ബുധനാഴ്ച രാവിലെ മൃഗശാലയ്ക്കുള്ളില്‍നിന്നുതന്നെ കുരങ്ങിനെ കണ്ടെത്തിയത്.
വലിയ മരങ്ങളില്‍നിന്നു കൂടുതല്‍ ഉയരങ്ങളിലേക്കു ചാടിക്കയറുന്നതിനാല്‍ ഇവയെ പിടിക്കുന്നത് വളരെ ശ്രമകരമാണ്. കൂടാതെ ഇവയ്ക്ക് ആരോഗ്യവും കൂടുതലാണ്. അക്രമസ്വഭാവം പ്രകടിപ്പിക്കാൻ സാധ്യതയുള്ളതായും പറയപ്പെടുന്നു.
വ്യാഴാഴ്ച മന്ത്രി ചിഞ്ചുറാണിയെത്തി പുതിയ മൃഗങ്ങളെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാനിരിക്കെയായിരുന്നു ഹനുമാന്‍ കുരങ്ങ് ചാടിപ്പോയത്. രണ്ടുമാസം മുന്‍പും സമാനമായ രീതിയില്‍ ബംഗാള്‍ കുരങ്ങ് പുറത്തുചാടിയിരുന്നു. അന്ന് ഏറെ പണിപ്പെട്ട് മയക്കുവെടി വെച്ചാണ് പിടികൂടിയത്. കഴിഞ്ഞ 29-നാണ് മൃഗശാലാ ഡയറക്ടര്‍ ഉള്‍പ്പെട്ട 13 അംഗ സംഘം തിരുപ്പതിയില്‍നിന്ന് മൃഗങ്ങളെ റോഡുമാര്‍ഗം ലോറികളില്‍ കൊണ്ടുവന്നത്.
Content Highlights: hanuman monkey escapes from thiruvananthapuram zoo found
Published: 14 Jun 2023, 12:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented