
കൊണ്ടോട്ടി: മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി കാര്യാലയത്തില്‍ ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ അവസരംകിട്ടിയത് 8530 പേര്‍ക്ക്. സൗദി ഔദ്യോഗികമായി ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട നിശ്ചയിക്കാത്തതിനാല്‍ ഒരുലക്ഷംപേരെ കണക്കാക്കിയാണ് നറുക്കെടുപ്പ് നടന്നത്.
ഹജ്ജ് നയപ്രകാരം പ്രഥമ പരിഗണന ലഭിക്കുന്ന 65 വയസ്സിനു മുകളിലുവരുടെ വിഭാഗത്തില്‍ അപേക്ഷിച്ച എല്ലാവരെയും തിരഞ്ഞെടുത്തു.
മെഹ്റമില്ലാത്ത വനിതകളുടെ വിഭാഗത്തില്‍ അപേക്ഷിച്ച 3620 പേരില്‍ നറുക്കെടുപ്പിലൂടെ 58 പേരൊഴികെ എല്ലാവര്‍ക്കും അവസരം ലഭിച്ചു. കേരളത്തിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമ്പോള്‍ ആദ്യ പരിഗണന ഈ വിഭാഗത്തിലെ കാത്തിരിപ്പുപട്ടികയിലുള്ളവര്‍ക്കാകും.
കഴിഞ്ഞവര്‍ഷം കാത്തിരിപ്പുപട്ടികയിലായവര്‍, പൊതുവിഭാഗം എന്നീ ക്രമത്തിലാകും മുന്‍ഗണന നല്‍കുക. നറുക്കെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
ആദ്യ ഗഡു 1,52,300 രൂപ 20-നകം നല്‍കണം
തിരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡുവായി 1,52,300 രൂപ 20-നകം അടയ്ക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടയ്ക്കാം. ഓണ്‍ലൈനായും പണമടയ്ക്കാം. പണമടച്ച രസീത്, മെഡിക്കല്‍ സ്‌ക്രീനിങ് ആന്‍ഡ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും രേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നല്‍കണം. നിശ്ചിത സമയത്തിനകം പണമടയ്ക്കാത്തവരുടെ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും കാത്തിരിപ്പുപട്ടികയിലുള്ളവരെ മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുക്കുകയും ചെയ്യും. ഫോണ്‍: 0483 2710717, 2717572, 8281211786.
Content Highlights: 8530 pilgrims from Kerala have been selected in the Hajj draw
Published: 14 Aug 2025, 07:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented