
ഗുരുവായൂര്: ഓണാവധിക്കാല തിരക്ക് ഗുരുവായൂരില് നിയന്ത്രണാതീതമായി. രണ്ടാം ഓണദിനമായ ശനിയാഴ്ച ദര്ശനത്തിനുള്ള വരി ക്ഷേത്രനടയില്നിന്ന് 200 മീറ്ററിനപ്പുറം നീണ്ടു. കിഴക്കേ നടയിലെ പ്രധാന വരിപ്പന്തലില് നിറഞ്ഞ ഭക്തരുടെ വരി തെക്കേ നടയും പടിഞ്ഞാറെ നടപ്പന്തലും കഴിഞ്ഞ് ഇന്നര് റിങ് റോഡില് കെഎസ്ആര്ടിസിയുടെ പിന്ഭാഗം വരെയെത്തി.
രണ്ടു ദിവസവും രാവിലെ തുടങ്ങിയ പ്രസാദ ഊട്ട് തീരുമ്പോള് വൈകീട്ട് നാലുകഴിഞ്ഞിരുന്നു. കാളന്, ഓലന്, എരിശ്ശേരി, പഴപ്രഥമന്, മോര്, കായവറവ്, പപ്പടം, അച്ചാര് എന്നിവയോടെ വിശേഷമായിരുന്നു ഗുരുവായൂരപ്പന്റെ ഓണസ്സദ്യ. തിരുവോണ ദിവസം ഗുരുവായൂരപ്പന് ഓണപ്പുടവ സമര്പ്പിക്കാനും തിരക്കുണ്ടായി.
പുലര്ച്ചെ ക്ഷേത്രം സോപാനപ്പടിയിലെ നാക്കിലയില് ക്ഷേത്രം ഊരാളന് മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാടാണ് ആദ്യം പുടവ സമര്പ്പിച്ചത്. ഭരണസമിതിയംഗം സി. മനോജും ഓണപ്പുടവ വെച്ചു. രാവിലത്തെ കാഴ്ചശ്ശീവേലിക്ക് ചൊവ്വല്ലൂര് മോഹനന് വാരിയരും ഉച്ചതിരിഞ്ഞ് ഗുരുവായൂര് ശശി മാരാരും മേളം നയിച്ചു. രാത്രി ആയിരക്കണക്കിന് നിറദീപങ്ങളുടെ ശോഭയില് തിരുവോണ വിളക്ക് തെളിഞ്ഞു. ഞായറാഴ്ചയും തിരക്ക് കൂടുതലാകും. 130-ഓളം കല്യാണങ്ങളുമുണ്ട്.
Content Highlights: Guruvayur temple witnesses massive crowds during Onam, with long queues extending over 200 meters
Published: 07 Sept 2025, 09:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented