
ഗുരുവായൂര്‍: തുലാമാസം പിറന്നതോടെ കണ്ണന്റെ സന്നിധിയില്‍ കല്യാണത്തിരക്കായി. ഞായറാഴ്ച 187 വിവാഹങ്ങളാണ് നടന്നത്. തുലാം ആദ്യ ഞായര്‍ നല്ല മുഹൂര്‍ത്തമുള്ള ദിവസമായിരുന്നു. ചിങ്ങം കഴിഞ്ഞാല്‍ കല്യാണത്തിന് തിരക്കുള്ള മാസം തുലാം ആണ്.
ഞായറാഴ്ച രാവിലെ അഞ്ചിന് താലികെട്ട് ആരംഭിച്ചു. അഞ്ച് മണ്ഡപങ്ങള്‍ ഒരുക്കി. രാവിലെ എട്ടിനുള്ളില്‍ 100 കല്യാണങ്ങള്‍ നടന്നു. കിഴക്കേനടപ്പുരയില്‍ കല്യാണക്കാരുടെ തിരക്ക് പ്രകടമാകാത്ത തരത്തിലായിരുന്നു ആസൂത്രണങ്ങള്‍. എന്നാല്‍, മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിന്റെ തെക്കുഭാഗത്ത് നിയന്ത്രണാതീതമായ തിരക്കനുഭവപ്പെട്ടു. കല്യാണക്കാര്‍ക്ക് ടോക്കണ്‍ നല്‍കുന്നതും ക്രമമനുസരിച്ച് മണ്ഡപത്തിലേക്ക് വിടുന്നതും ഓഡിറ്റോറിയത്തിന്റെ തെക്കുഭാഗത്തുനിന്നാണ്.
അവിടെ കുറേക്കൂടി സൗകര്യങ്ങള്‍ സജ്ജീകരിച്ചാല്‍ തിക്കുതിരക്കുകളില്ലാതെ വധൂവരന്മാര്ക്കും കൂടെയുള്ളവര്‍ക്കും മണ്ഡപത്തിലേക്ക് പോകാനാകും. താലികെട്ട് കഴിഞ്ഞ് തെക്കേനടയില്‍ കൂവളമരത്തിന് സമീപം വധൂവരന്മാരുടെ ഫോട്ടോ ഷൂട്ടാണ് തിരക്കിന്റെ മറ്റൊരു ഇടം. ഭക്തര്‍ക്ക് നടക്കാന്‍പോലുമാകാത്ത വിധമാണ് അവിടത്തെ ഫോട്ടോയെടുപ്പ്.
Content Highlights: Thulam month begins, bringing a wedding rush to Guruvayoor. 187 marriages took place on Sunday, highlighting the auspicious period. Plan your spiritual wedding now
Published: 20 Oct 2025, 07:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented