ഗുരുവായൂർ: കേരളത്തിലെ 1,521 ക്ഷേത്രങ്ങൾക്കും ഒൻപത് വേദപാഠശാലകൾക്കും ഗുരുവായൂർ ദേവസ്വത്തിന്റെ സഹായധനമായി 9.85 കോടി രൂപ. ഇതിന്റെ വിതരണോദ്ഘാടനം ഞായറാഴ്ച ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും.

To advertise here,

സഹായധനം ലഭിക്കുന്നതിന് ഇക്കുറി രണ്ടായിരം അപേക്ഷകളുണ്ടായിരുന്നു. അപേക്ഷിച്ച തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ക്ഷേത്രങ്ങളിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതി നേരിട്ട് പരിശോധന നടത്തിയാണ് സഹായധനം നൽകാൻ തിരഞ്ഞെടുത്തത്.

കിഴക്കേനട പൂന്താനം ഓഡിറ്റോറിയത്തിൽ രാവിലെ പത്തരയ്ക്ക് ചേരുന്ന സമ്മേളനത്തിൽ ദേവസ്വം കമ്മിഷണർ എം.ജി. രാജമാണിക്യം മുഖ്യാതിഥിയാകും. തുക അനുവദിക്കപ്പെട്ട ക്ഷേത്രങ്ങളുടെ ഭാരവാഹികൾ പൂന്താനം ഹാളിലെത്തി ചെക്ക് കൈപ്പറ്റണമെന്ന് ചെയർമാൻ വി.കെ. വിജയനും അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാറും അറിയിച്ചു.