കണ്ണൂർ: ജയിൽച്ചാട്ടത്തിന് തടവുകാരുടെയോ ജയിൽ ജീവനക്കാരുടെയോ സഹായം ലഭിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ഗോവിന്ദച്ചാമി. കണ്ണൂർ ക്രൈംബ്രാഞ്ച് സംഘം വിയ്യൂർ സെൻട്രൽ ജയിലിലെത്തി ഗോവിന്ദച്ചാമിയെ ചോദ്യംചെയ്തപ്പോഴായിരുന്നു ഈ മറുപടി.
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് അന്വേഷണം കണ്ണൂർ സിറ്റി പോലീസിൽനിന്ന് കഴിഞ്ഞ ഒന്നാംതീയതിയാണ് ക്രൈംബ്രാഞ്ച് എസ്‌പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തത്. ഇതേത്തുടർന്നാണ് ഗോവിന്ദച്ചാമിയെ വിശദമായി ചോദ്യംചെയ്യാൻ വിയ്യൂരിൽ അതിസുരക്ഷാ ജയിലിലെത്തിയത്.
ജയിലിൽ നല്ല ഭക്ഷണം ലഭിക്കുന്നില്ല, ജയിൽ ചാടിയശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാനാണ് തീരുമാനിച്ചത്, വർഷങ്ങളായുള്ള പദ്ധതിയാണ് ജയിൽ ചാടാനുള്ള തീരുമാനം തുടങ്ങി നേരത്തേ അന്വേഷണസംഘത്തോട് പറഞ്ഞ കാര്യങ്ങൾ ഗോവിന്ദച്ചാമി ആവർത്തിച്ചു.
എന്നാൽ ഗോവിന്ദച്ചാമി പറഞ്ഞ കാര്യങ്ങൾ മുഴുവനും പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. പല കാര്യങ്ങളിലും വ്യക്തത വരുത്തേണ്ടതുണ്ട്. അതിനായി കൂടുതൽ അന്വേഷണം ആവശ്യമാണ്.
കണ്ണൂർ സെൻട്രൽ ജയിയിലെ തടവുകാരെയും ജീവനക്കാരെയും വരുംദിവസങ്ങളിൽ ചോദ്യംചെയ്യും. ജയിൽചാട്ടത്തിന്റെ രീതികളും തടവറയുടെ അഴിമുറിക്കാൻ ഉപയോഗിച്ച ആയുധത്തെക്കുറിച്ചും ദുരൂഹത തുടരുകയാണ്.
Content Highlights: Govindachamy on jailbreak by Crimebranch questioning
Published: 27 Sept 2025, 09:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented