കോഴിക്കോട്: കരിപ്പുര്‍ സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡിലായ കൊടുവള്ളി ക്വട്ടേഷന്‍ സംഘത്തിനെതിരെ കൂടുതല്‍ പരാതി. കരിപ്പുര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവര്‍ന്നുവെന്നാണ് പാലക്കാട് സ്വദേശിയുടെ പരാതി. 

To advertise here,

രാമനാട്ടുകരയില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട അതേദിവസമായിരുന്നു സംഭവം. ഫിജാസ്, ഷിഹാബ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും മര്‍ദിച്ച് ഫോണും പണവും കവര്‍ന്നതായും പരാതിയില്‍ പറയുന്നു. 

വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ലഗേജ് കവര്‍ന്നതിനു ശേഷം പിന്നീട് തന്നെ ഒരു ഓട്ടോയില്‍ കയറ്റിവിട്ടുവെന്നും പരാതിക്കാരന്‍ പറയുന്നു. ഇവര്‍ നേരത്തേയും കരിപ്പുര്‍ വമാനത്താവളത്തിലിറങ്ങിയ യാത്രക്കാരെ തട്ടിക്കൊണ്ടുപോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പാലക്കാട് സ്വദേശിയുടെ പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.