കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ ആവശ്യം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി തള്ളി. നാലു ദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷഫീഖിന് കോടതി ജാമ്യം അനുവദിച്ചു.
ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്കൊപ്പം അര്‍ജുന്‍ ആയങ്കിയെ ചോദ്യംചെയ്യണമെന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പുതിയ അപേക്ഷയുമായി കസ്റ്റംസ് കോടതിയില്‍ എത്തിയത്. എന്നാല്‍, അര്‍ജുന്‍ ആയങ്കിയെ തുടര്‍ന്നും കസ്റ്റഡിയില്‍ നല്‍കാന്‍ കഴിയില്ലെന്നും ആവശ്യമെങ്കില്‍ ജയിലില്‍ പോയി ചോദ്യംചെയ്യാമെന്നും കോടതി പറഞ്ഞു.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ചയും കസ്റ്റംസ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്നാണ് പുതിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കസ്റ്റംസ് വീണ്ടും കോടതിയെ സമീപിച്ചത്.
Content Highlights: ramanattukara gold smuggling case- court denies arjun ayanki's custody extension application of customs
Published: 09 Jul 2021, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented