അമ്പുലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരനെ ഒഴിവാക്കി സിപിഎം ഏരിയാ സമ്മേളനം. അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ നിന്നാണ് സുധാകരനെ ഒഴിവാക്കിയത്. 

To advertise here,

ഉദ്ഘാടന ചടങ്ങിലേക്കും പൊതുസമ്മേളനത്തിലേക്കും അദ്ദേഹത്തെ ക്ഷണിച്ചില്ല. ജി.സുധാകരന്റെ പറവൂരിലെ വീടിന് തൊട്ടടുത്താണ് സി.പി.എം ഏരിയാ സമ്മേളനം നടക്കുന്നത്. 

നേരത്തേ സി.പി.എമ്മിന്റെ ആലപ്പുഴയിലെ യുവനേതാവായിരുന്ന ടി.ജെ. ആഞ്ചലോസിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത് കള്ള റിപ്പോര്‍ട്ട് ഉണ്ടാക്കിയാണെന്ന ജി. സുധാകരന്റെ പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു. സി.പി.ഐയുടെ വേദിയില്‍ വെച്ച് ആഞ്ചലോസിന്റെയും സി.പി.ഐ. നേതാവ് മുല്ലക്കര രത്നാകരന്റെയും സാന്നിധ്യത്തിലായിരുന്നു സുധാകരന്റെ തുറന്നുപറച്ചില്‍.