
കോഴിക്കോട്: കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ടോപ് ലോഡ് വാഷിങ് മെഷീനിൽ കുടുങ്ങിയ നാലുവയസ്സുകാരനെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഒളവണ്ണ ഇരിങ്ങല്ലൂർ ഞണ്ടിത്താഴത്ത് ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഹറഫാ മഹലിൽ താമസിക്കുന്ന സുഹൈബിന്റെ മകൻ മുഹമ്മദ് ഹനാനാണ് വാഷിങ് മെഷീനിനകത്ത് കുടുങ്ങിയത്.
വിവരമറിയിച്ചതനുസരിച്ച് എത്തിയ മീഞ്ചന്ത നിലയത്തിലെ അഗ്നിരക്ഷാസേനാംഗങ്ങൾ വീട്ടുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെ കുട്ടിയെ പരിക്കുകളില്ലാതെ പുറത്തെത്തിച്ചു.
വാഷിങ് മെഷീനിലെ വസ്ത്രമുണക്കുന്ന ഭാഗത്താണ് കുട്ടി കുടുങ്ങിയത്. ഈ ഭാഗം മെഷീനിൽനിന്ന് വേർപെടുത്തിയശേഷം യന്ത്രമുപയോഗിച്ച് കട്ട് ചെയ്താണ് രക്ഷപ്പെടുത്തിയത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഡബ്ള്യു. സനലിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എം. അനീഷ്, കെ.പി. അമീറുദീൻ, വി.കെ. അനൂപ്, ജെ. ജയേഷ്, വനിതാ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സി.കെ. അശ്വനി, ഹോംഗാർഡ് എബി രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Content Highlights: four-year-old boy rescued trapped in a washing machine
Published: 06 Jul 2025, 07:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented