ചേര്‍ത്തല: മുന്‍കാല പ്രാബല്യത്തോടെ മുന്നാക്ക സംവരണം നടപ്പാക്കണമെന്ന് എന്‍എസ്എസ് ആവശ്യമുന്നയിക്കുന്നതിനിടെ മുന്നാക്ക സംവരണം പത്ത് ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കണമെന്ന് എസ്.ൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ അഞ്ചുശതമാനം മാത്രമേ വരൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏത് സമുദായത്തിലെയും പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതിന് എതിരല്ല. മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്തുകൊണ്ടാകരുത് അത് നടപ്പാക്കുന്നത്. സവര്‍ണ ക്രിസ്ത്യന്‍, ഹിന്ദു സമുദായങ്ങള്‍ ചേര്‍ന്നാല്‍ 26 ശതമാനത്തോളമാണ് കേരളത്തിലുള്ളത്. വിദ്യാഭ്യാസമേഖലയിലടക്കം അവര്‍ ഏറെ മുന്‍പിലാണ്. ഭരണതലത്തിലും അവര്‍ക്ക് പ്രാതിനിധ്യമുണ്ട്. ഇതില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ അഞ്ച് ശതമാനമേ വരൂ. അവര്‍ക്ക് 10 ശതമാനം സംവരണം കൊടുക്കുക എന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണിത്. ഇത് കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. യുഡിഎഫ് ഇതില്‍ നിലപാട് വ്യക്തമാക്കണം. വിഷയത്തില്‍ സംയുക്തമായ സമരങ്ങള്‍ക്ക് എസ്എന്‍ഡിപി ആലോചിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുന്നാക്ക സംവരണത്തിന് ഈ വര്‍ഷം ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം അനുവദിക്കണമെന്നും മുന്നാക്ക സംവരണത്തിലെ നിലവിലെ വ്യവസ്ഥകള്‍ തുല്യനീതിക്ക് നിരക്കാത്തതാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നീക്കിവെച്ച ഒഴിവുകളില്‍ അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ ലഭിക്കാതെ വന്നാല്‍ അത്തരം ഒഴിവുകള്‍ അതേ സമുദായത്തില്‍ നിന്നുതന്നെ നികത്തപ്പെടണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു.
Content Highlights: forward caste reservation should be five per cent - Vellapally
Published: 26 Oct 2020, 05:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented