
മഞ്ചേരി: വയനാട്ടില്‍ സ്‌കൂട്ടര്‍ മറിഞ്ഞു മരിച്ച കോഴിക്കോട് മെഡിക്കല്‍കോളേജ് രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനി മഞ്ചേരി കിഴക്കേത്തലയിലെ ഫാത്തിമ തസ്‌കിയയെ അവസാനമായി ഒരുനോക്കുകാണാന്‍ പിതാവ് പോപ്പുലര്‍ ഫ്രണ്ട് മുന്‍ചെയര്‍മാന്‍ ഒ.എം.എ. സലാം വീട്ടിലെത്തി. ഡല്‍ഹി പട്യാല ഹൗസ് എന്‍.ഐ.എ. കോടതി ഉത്തരവു പ്രകാരം പരോളിലാണ് അദ്ദേഹമെത്തിയത്. ചേതനയറ്റുകിടന്ന പൊന്നുമകളുടെ മൃതദേഹം ഒരുനോക്കുകണ്ടശേഷം എല്ലാം ദൈവത്തിലര്‍പ്പിച്ച് സലാം പ്രാര്‍ഥിച്ചു. കൂടിനിന്ന സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും തേങ്ങലടക്കാനായില്ല.
സലാം എത്തുന്നതുമായി ബന്ധപ്പെട്ട് പോലീസ് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഉച്ചയ്ക്കുശേഷം ഒന്നരയ്ക്കാണ് കോയമ്പത്തൂർ വിമാനത്താവളംവഴി സലാം വീട്ടിലെത്തിയത്.നാലുമണിയോടെ മഞ്ചേരി സെൻട്രൽ ജുമാമസ്ജിദ് കബറിസ്താനിൽ മൃതദേഹം ഖബറടക്കി. മയ്യിത്ത് നിസ്കാരത്തിനും അന്ത്യകർമ്മങ്ങൾക്കും സലാം നേതൃത്വംനൽകി.
ഡൽഹി പോലീസിലെ രണ്ടു കമാൻഡോകളും എസ്.ഐ, എ.എസ്.ഐ. ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു. കേരള പോലീസും സ്ഥലത്ത് ക്യാമ്പുചെയ്തു. വെള്ളിയാഴ്ച വൈകീട്ട് അന്ത്യകർമങ്ങൾക്കുശേഷം സലാമിനെ തവനൂർ ജയിലിൽ പാർപ്പിച്ചു. മൂന്നു ദിവസത്തേക്കാണ് പരോൾ.
ശനിയും ഞായറും ആറു മണിക്കൂർ മാത്രം ബന്ധുക്കൾക്കൊപ്പം നിൽക്കാം. തിങ്കളാഴ്ച സലാമിനെയുംകൊണ്ട് ഉദ്യോഗസ്ഥർ തിഹാർ ജയിലിലേക്കു മടങ്ങും.വ്യാഴാഴ്ച വൈകീട്ട് മൃതദേഹം എത്തിച്ചതു മുതൽ വെള്ളിയാഴ്ച മൂന്നുമണിവരെ വീട്ടിൽ സന്ദർശകപ്രവാഹമായിരുന്നു.
Content Highlights: former pfi chairman came from tihar jail
Published: 20 Apr 2024, 08:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented