കൊച്ചി: മുട്ടിൽ മരം മുറി കേസിലെ പ്രതികൾ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുണ്ടോയെന്ന് അറിയില്ലെന്ന് മുൻ വനം വകുപ്പ് മന്ത്രി കെ രാജു. ഇത് സംബന്ധിച്ച് ആർക്കെങ്കിലും മറുപടി കൊടുത്തിരുന്നതായി അറിയില്ലെന്നും മുറിച്ച മരം തിരിച്ച് പിടിക്കാനാണ് നിർദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ ഓഫീസിലേക്ക് പലരും വിളിക്കാറുണ്ട്. അത്തരത്തിൽ മരം മുറി കേസിലെ പ്രതികളും ഓഫീസിലേക്ക് വിളിച്ചിരുന്നുവോ എന്ന കാര്യം തനിക്കറിയില്ല. ആർക്കെങ്കിലും മറുടി കൊടുത്തിരുന്നുവോ എന്ന കാര്യം പേഴ്സണൽ സെക്രട്ടറി ശ്രീകുമാറിന് മാത്രമേ അറിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുറിച്ച തടി മുഴുവൻ തിരിച്ച് പിടിക്കാനും നടപടി എടുക്കാനുള്ള നിർദ്ദേശങ്ങളുമാണ് വനം വകുപ്പ് മന്ത്രി എന്ന നിലയിൽ കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വനത്തിന് പുറത്തുള്ള റവന്യൂ ഭൂമിയിൽ നിന്നുള്ള മരങ്ങളാണ് മുറിച്ചിട്ടുള്ളത്. വനത്തിന് അകത്ത് നിന്നും മുറിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlights:Former minister k Raju reponse on muttil case
Published: 24 Jun 2021, 03:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented