കളമശ്ശേരി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നടപടി നേരിട്ട സിപിഎം കളമശ്ശേരി ഏരിയ മുന്‍ സെക്രട്ടറി സക്കീര്‍ ഹുസൈനെ സിപിഎം തിരിച്ചെടുത്തു. എറണാകുളം ജില്ലാ കമ്മിറ്റിയാണ് അച്ചടക്ക നടപടി പിന്‍വലിച്ചത്.
സസ്‌പെന്‍ഷന്‍ കാലാവാധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് നടപടി പിന്‍വലിച്ചതെന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം. പാര്‍ട്ടി കമ്മിറ്റി അംഗം എന്ന നിലയിലേക്കാണ് ഇപ്പോഴുള്ള തിരിച്ചെടുക്കല്‍.
അനധികൃത സ്വത്ത് സമ്പാദനം, വിദേശയാത്ര എന്നീ ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്.
സിപിഎം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായാണ് സിപിഎം റിപ്പോര്‍ട്ട്.
സക്കീര്‍ ഹുസൈന്‍ 10 വര്‍ഷത്തിനിടെ 5 വീടുകൾ വാങ്ങി; സിപിഎം അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
Content Highlights: former cpim kalamassery area secretary Zakir Hussain returns to CPIM