കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. പുതുപ്പള്ളി സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലാണ് അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മതപരമായ ചടങ്ങുകള്‍ക്കുശേഷം പള്ളിയങ്കണത്തില്‍ നടക്കുന്ന അനുസ്മരണസമ്മേളനം ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനംചെയ്യും. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയാണ് അനുസ്മരണം സംഘടിപ്പിച്ചിട്ടുള്ളത്.
സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച രാത്രി കോട്ടയത്തെത്തി. കൊച്ചിയിലെത്തിയ രാഹുല്‍ റോഡുമാര്‍ഗം കുമരകത്തെത്തി. രാത്രി ഒന്‍പതുമണിയോടെയെത്തിയ രാഹുല്‍ ഗാന്ധിക്ക് കുമരകം താജ് ഹോട്ടലിലാണ് വിശ്രമം.

രാവിലെ ഏഴിന് പുതുപ്പള്ളി പള്ളിയില്‍ നടക്കുന്ന കുര്‍ബാനയില്‍ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് മോര് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ കാര്‍മികനാകും. വിവിധ മെത്രാപ്പൊലീത്താമാരും വൈദികരും സഹകാര്‍മികരാകും. കുര്‍ബാനയെത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ കബറിങ്കല്‍ ധൂപപ്രാര്‍ഥന. തുടര്‍ന്ന് അനുസ്മരണസമ്മേളനത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷനാകും.
ചടങ്ങുകള്‍
പ്രഭാതനമസ്കാരം രാവിലെ 6.30 കുര്‍ബാന 7.00, കബറിങ്കല്‍ ധൂപപ്രാര്‍ഥന 8.15 സമ്മേളനം തുടക്കം 9.00 രാഹുല്‍ ഗാന്ധി എത്തുന്നത് 9.30 പുഷ്പാര്‍ച്ചന 9.45 പൊതുസമ്മേളനം ഉദ്ഘാടനം 10.00.
Content Highlights: former chief minister oommen chandy second death anniversary
Published: 18 Jul 2025, 08:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented