
കല്പറ്റ(വയനാട്): തോല്‍പെട്ടിയില്‍ ഭക്ഷ്യക്കിറ്റുകൾ പിടികൂടിയതില്‍ തിരുനെല്ലി പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഒരു മില്ലില്‍നിന്ന് കിറ്റുകള്‍ പിടികൂടിയത്. ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ 38 കിറ്റുകളാണ് പിടിച്ചെടുത്തത്.
യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച കിറ്റായിരുന്നു പിടികൂടിയത്. കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചിത്രങ്ങളായിരുന്നു കിറ്റുകളില്‍ ഉണ്ടായിരുന്നത്. ഉരുള്‍പൊട്ടല്‍ കാലത്ത് വിതരണത്തിന് എത്തിച്ച് സൂക്ഷിച്ചിരുന്ന കിറ്റുകളാണ് ഇവയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.
കോൺഗ്രസ് തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ശശികുമാറിന്റെ വീടിനോടുചേർന്നുള്ള മില്ലിൽനിന്നാണ് കിറ്റുകൾ കണ്ടെത്തിയത്. ശശികുമാറിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് മില്ല് എന്നുകരുതുന്നു. തോല്പെട്ടിയിലെ ഒരു കുടുംബത്തിന് കിറ്റ് നൽകിയതിനാലാണ് വിവരം പുറത്തറിഞ്ഞത്.
മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് പോലീസ് ഇപ്പോള്‍ ഈ വിഷയത്തില്‍ കേസെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: food packets seized from kalpetta mananthavadi police registers case
Published: 08 Nov 2024, 11:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented