അടൂർ: അബദ്ധത്തിൽ ചൂണ്ട മൂക്കിൽ കുടുങ്ങി അടൂർ ഗവ.ജനറൽ ആശുപത്രിയിൽ എത്തിയ യുവാവിനെ അഗ്നിരക്ഷാസേനക്കാരുടെ ‘ഒാപ്പറേഷനിലൂടെ’രക്ഷിച്ചു.

To advertise here,

ഏഴംകുളം പനവിളയിൽ ഷിഫാസിനെ (29) ആണ് അടൂർ അഗ്നിരക്ഷാസേന രക്ഷിച്ചത്. ലോറിയിലേക്ക് മീൻ ലോഡ് ചെയ്യുന്നതിനിടെ ഷിഫാസിന്റെ കഴുത്തിൽ ചൂണ്ടനൂൽ കുരുങ്ങുകയായിരുന്നു. നൂലിന്റെ അറ്റത്ത് ഉണ്ടായിരുന്ന ചൂണ്ട അപ്രതീക്ഷിതമായി ഇദ്ദേഹത്തിന്റെ മൂക്കിലും കുടുങ്ങി.

തുടർന്ന് ഷിഫാസ് അടൂർ ജനറൽ ആശുപത്രിയിൽ എത്തി. ചൂണ്ടയുടെ നടുവിൽ ലോക്കുള്ളതിനാൽ ആശുപത്രി അധികൃതർക്ക് എടുക്കാനായില്ല. ഇവർ തന്നെ അടൂർ അഗ്നി രക്ഷാസേനയെ വിവരം അറിയിച്ചു. ആശുപത്രിയിലെത്തിയ സേനാംഗങ്ങൾ ഷിഫാസിന്റെ മൂക്കിൽ കുടുങ്ങിയ ചൂണ്ടയുടെ ലോക്ക് കട്ടർ ഉപയോഗിച്ച് നീക്കം ചെയ്തു. ഇതോടെ മൂക്കിൽ നിന്ന്‌ ചൂണ്ട ഊരിയെടുത്തു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. എസ്ടിഒ കെ.സി. റെജി കുമാറിന്റെ നേതൃത്വത്തിൽ എസ്എഫ്ആർഒ അജീഷ് കുമാർ, എഫ്ആർഒമാരായ അരുൺജിത്ത്, സന്തോഷ് ജോർജ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.