തിരുവല്ലം(തിരുവനന്തപുരം): പാച്ചല്ലൂരില്‍ അടച്ചിട്ടിരുന്ന ബേക്കറിക്കടയില്‍ തീപ്പിടിത്തം. കടയിലുണ്ടായിരുന്ന പലഹാരങ്ങളും ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും കത്തിനശിച്ചു. അതേസമയം കടയിലുണ്ടായിരുന്ന പാചകവാതക സിലിണ്ടറിന് തീപിടിക്കാത്തത് വലിയ അപകടമൊഴിവാകാന്‍ കാരണമായി.
മാഹിന്‍ എന്നയാളുടെ ഉടമസ്ഥയിലുള്ള ബേക്കറിയിലാണ് ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ തീപ്പിടിത്തമുണ്ടായത്. സമീപത്തുളള ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണ് കടയില്‍നിന്ന് തീയും പുകയും വരുന്നത് കണ്ടത്. തുടര്‍ന്ന് വിഴിഞ്ഞം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു.
ഷോര്‍ട്ട് സര്ക്യുട്ടാവാം തീപിടിത്തത്തിന് കാരണമെന്ന അഗ്നിരക്ഷാസേനാ അധികൃതര്‍ പറഞ്ഞു. അഞ്ചുലക്ഷം രൂപയുടെ സാധന സാമഗ്രികള്‍ കത്തിനശിച്ചു.
Content Highlights: fire at bakery in thiruvallam
Published: 30 Sept 2025, 10:17 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented