കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തുംവിധം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

To advertise here,

പാലക്കാട് സ്വദേശികളായ ശിവദാസന്‍, ഷുക്കൂര്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരും കോണ്‍ഗ്രസ് ബന്ധമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. കേണ്‍ഗ്രസ് ആമയൂര്‍ മണ്ഡലം പ്രസിഡന്റാണ് അറസ്റ്റിലായ ഷുക്കൂര്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹിയാണ് ശിവദാസന്‍. 

അറസ്റ്റിലായ രണ്ടുപേര്‍ക്ക് പുറമേ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണിത്. കസ്റ്റഡിയിലുള്ളവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ സൈബര്‍ വിദഗ്ധര്‍ വിശദമായി പരിശോധിച്ചു വരുകയാണ്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചശേഷം ഇവര്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നാമ് കണ്ടെത്തിയിട്ടുള്ളത്.