
സര്‍ക്കാരിന്റെ ഉത്തരവ് കത്തിച്ചു കളഞ്ഞു കൊണ്ടാണ് അധ്യാപകര്‍ പ്രതിഷേധിച്ചത്. എന്നാല്‍ തന്റെ സംഘടനയില്‍ പെട്ടവരുടെ പ്രതിഷേധനടപടിയോട് തനിക്ക് ഒരിക്കലും യോജിക്കാനാവില്ലെന്ന് സുബാഷ് പോസ്റ്റില്‍ പറയുന്നു. ഈയവസരത്തില്‍ രാഷ്ട്രീയമല്ല നോക്കേണ്ടതെന്നും പ്രതിപക്ഷമാണ് എന്ന കാരണം കൊണ്ട് എല്ലാം എതിര്‍ക്കുക എന്ന നിലപാട് നിലപാട് ശരിയല്ലെന്നും അദ്ദേഹം പറയുന്നു. ശമ്പളം സര്‍ക്കാരിന് നല്‍കിയാല്‍ വഞ്ചിക്കപ്പെട്ടേക്കും എന്ന് തോന്നലുളളവര്‍ പാവപ്പെട്ട കുടുംബത്തെ കണ്ടെത്തി അവര്‍ക്ക് സഹായം നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
കോവിഡ് വ്യാപനം അമേരിക്കയിലേത് പോലെ കേരളത്തിലും ആയിരുന്നെങ്കില്‍ ശമ്പളം എണ്ണി വാങ്ങാന്‍ നമ്മളുണ്ടാവില്ലായിരുന്നുവെന്നും പ്രളയകാലം പല ഉദ്യോഗസ്ഥരും സുവര്‍ണകാലമാക്കിയിട്ടുണ്ടാവാമെന്നും സുബാഷ് പോസ്റ്റില്‍ പറയുന്നു. അധ്യാപകരെ സംബന്ധിച്ച് സാമൂഹിക പ്രതിബദ്ധത കാണിക്കേണ്ട സമയമാണെന്നും അധ്യാപകരോടുള്ള ആദരവ് ഈ സമൂഹത്തില്‍ എന്നും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നതായും സുബാഷ് പറയുന്നു. കണ്ണൂര്‍ ചെക്കിക്കുളം രാധാകൃഷ്ണ യുപി സ്‌കൂളിലെ അധ്യാപകനാണ് ഇദ്ദേഹം.
സുബാഷ് കെ പുത്തൂരിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
Published: 26 Apr 2020, 01:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented