പാലക്കാട്: പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വന്‍ സ്‌ഫോടകവസ്തു ശേഖരം പാലക്കാട്, മണ്ണാര്‍ക്കാട്ടുനിന്ന് പിടികൂടി. നെല്ലിപ്പുഴ പാലത്തിന് സമീപം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സ്‌ഫോടകവസ്തു ശേഖരം പിടികൂടിയത്.

25 കിലോ വീതമുള്ള 75 പെട്ടികളില്‍ ഒളിപ്പിച്ച ഡിറ്റനേറ്ററുകളാണ് പിടികൂടിയത്. ലോറിയുടെ ഡ്രൈവറും ക്ലീനറും പിടിയിലായി. സേലം ആത്തൂര്‍ സ്വദേശികളായ ഇളവരശന്‍, കാര്‍ത്തി എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരില്‍നിന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇവയെന്നാണ് വിവരം. 6250 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇവയ്ക്ക് ഒന്നക്കോടിയോളം രൂപ വിലവരും.

Content Highlights : Explosives seized in Palakkad