തൃശ്ശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്ത് വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായത് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിച്ചതാണെന്നും കണ്ടെത്തിയതോടെ ബിജെപിയുടെ പ്രതിഷേധം പുക മാത്രമായി.
വിഷുവിനും ഈസ്റ്ററിനും പൊട്ടിച്ചതിന്റെ ബാക്കി പടക്കങ്ങൾ സമീപവാസികളായ കൂട്ടുകാർ ചേർന്ന് പൊട്ടിച്ചതാണെന്നും സംഭവത്തിൽ ദുരൂഹതകളൊന്നുമില്ലെന്നും തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിനു യുവാക്കളുടെ പേരിൽ പെറ്റികേസെടുത്ത് വിട്ടയച്ചു. എന്നാൽ, സ്ഫോടനം സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്നും കമ്മിഷണർ അറിയിച്ചു.
വീടിനു മുന്നിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച സംഭവം തനിക്ക് നേരേ നടത്തിയ ആക്രമണമായാണ് കാണുന്നതെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നിൽ ആരാണെങ്കിലും പുറത്തുകൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. കശ്മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിൽ പോയശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നും അവർ പറഞ്ഞതോടെ കാര്യം അതിഗൗരവമായി. ഇതോടെ പടക്കം പൊട്ടിച്ചവർ ഭയന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്‌ച രാവിലെ ബിജെപി സിറ്റി ജില്ലയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ബിജെപി മേഖലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു.
Content Highlights: explosion near Shobha Surendran house was caused by firecrackers
Published: 27 Apr 2025, 08:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented