കായംകുളം(ആലപ്പുഴ): താലൂക്കാശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഏഴുവയസ്സുള്ള കുട്ടിയുടെ തുടയിൽ സൂചി കുത്തിക്കയറിയ സംഭവത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാരോടു വിശദീകരണം തേടി. ഉപയോഗിച്ചശേഷം അലക്ഷ്യമായിട്ട സൂചിയാണ് കുട്ടിയുടെ കാലിൽ കുത്തിക്കയറിയത്.
അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന 11 ജീവനക്കാരോടാണ് വിശദീകരണം തേടിയത്. ഇവർ 12 ദിവസത്തിനകം വിശദീകരണം നൽകണം.സംഭവം നടന്ന ജൂലായ് 19-ന് താലൂക്കാശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ചികിത്സതേടിയ മുഴുവൻ ആളുകളുടെയും വിശദാംശങ്ങൾ ആരോഗ്യവകുപ്പ് തേടി.
പനി ബാധിച്ച് എത്തിയതായിരുന്നു കുട്ടി. അത്യാഹിതവിഭാഗത്തിലെത്തിച്ച് കുട്ടിയെ കട്ടിലിൽ കിടത്തി. അപ്പോഴാണ് സൂചി തുടയിൽ തുളച്ചുകയറിയത്. മറ്റൊരു രോഗിയെ കുത്തിവെച്ചശേഷം സൂചി ഉൾപ്പെടുന്ന സിറിഞ്ച് അലക്ഷ്യമായി ജീവനക്കാർ കട്ടിലിൽ ഇട്ടിട്ടുപോയതാണെന്നു കരുതുന്നു. സൂചി കുത്തിക്കയറിയതിനാൽ കുട്ടിയെ മെഡിക്കൽ കോളേജിലെത്തിച്ച് എച്ച്.ഐ.വി. ഉൾപ്പെടെയുള്ള ടെസ്റ്റുകൾ നടത്തേണ്ടി വന്നു.
കുട്ടിക്ക് ഏഴുവർഷം തുടർച്ചയായി എച്ച്.ഐ.വി. ടെസ്റ്റ് നടത്തണം. മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Content Highlights: explanation sought from staff FOR needle piercing the childs thigh
Published: 23 Aug 2024, 08:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented