കൊച്ചി: അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയ ഉല്ലാസബോട്ടുകള്‍ പിടിച്ചെടുത്തു. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തിയ പരിശോധനയിലാണ് ബോട്ടുകള്‍ പിടിയിലായത്. സെന്റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 13 പേര്‍ക്ക് കയറാവുന്ന ബോട്ടിലുണ്ടായിരുന്നത് 36 പേരാണ്.
മറൈന്‍ ഡ്രൈവ് അടക്കം ബോട്ട് സര്‍വീസ് നടത്തുന്ന മേഖലകളില്‍ പോലീസ് സുരക്ഷ ശക്തമാക്കുകയും ബോട്ടില്‍ അനുവദനീയമായതില്‍ അധികം ആളുകളെ കയറ്റരുതെന്ന് ബോട്ടുടമകള്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും കടുത്ത നിയമലംഘനമാണ് ബോട്ടുടമകളുടെ ഭാഗത്തു നിന്നുമുണ്ടായത്.
പിടിച്ചെടുത്ത ബോട്ടുകളുടെ സ്രാങ്കുമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടേയും ലൈസന്‍സ് റദ്ദാക്കുമെന്ന് പോലീസ് അറിയിച്ചു. താനൂരിലേത് പോലെയുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കാതെയിരിക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയ സാഹചര്യത്തിലും ബോട്ട് ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച ഗുരുതരമാണെന്നും കടുത്ത നടപടിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
Content Highlights: excess passengers than permit two boats taken in custody in kochi
Published: 14 May 2023, 06:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented