കൊച്ചി: ചൊവ്വാഴ്ച ഓടിത്തുടങ്ങുന്ന ബെംഗളൂരു എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റുകൾ ചൂടപ്പംപോലെ തീരുന്നു. ശനി, ഞായർ ദിവസങ്ങളിലാണ് വൻ ഡിമാൻഡ്. എറണാകുളത്തുനിന്നുള്ള മടക്കയാത്രയ്ക്കാണ് കൂടുതൽ ആവശ്യക്കാർ. 550 പേർക്കാണ് ഒരു സർവീസിൽ യാത്ര ചെയ്യാവുന്നത്.

To advertise here,

അതേസമയം പുതിയ ട്രെയിൻ വന്നതിൽ സന്തോഷമുണ്ടെങ്കിലും സമയക്രമം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് പരാതിയുണ്ട്. പുലർച്ചെ 5.10-ന് പുറപ്പെടുന്നത് യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. അതുപോലെ തന്നെ എറണാകുളത്തുനിന്ന് ട്രെയിൻ ബെംഗളൂരുവിൽ എത്തുമ്പോൾ സമയം രാത്രി 11 ആകും. കുറച്ചുകഴിയുമ്പോൾ സൗകര്യപ്രദമായ സമയമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

ടിക്കറ്റ് നിരക്ക് – ഭക്ഷണത്തിന്റെ വില അടക്കമുള്ള നിരക്കാണിത്

(ചെയർകാർ, എക്സിക്യുട്ടീവ് ചെയർകാർ എന്ന ക്രമത്തിൽ)

എറണാകുളം-ബെംഗളൂരു (1615, 2980)

തൃശ്ശൂർ-‌ബെംഗളൂരു (1505, 2770)

പാലക്കാട് ബെംഗളൂരു (1360, 2470)

എറണാകുളം-തൃശ്ശൂർ (440, 830)

എറണാകുളം-പാലക്കാട് (605 ,1145)

എറണാകുളം കോയമ്പത്തൂർ (705, 1340)

സമയക്രമം കെഎസ്ആർ ബെംഗളൂരു-എറണാകുളം സൗത്ത് (26651)

ബെംഗളൂരു-പുലർച്ചെ 5.10

കൃഷ്ണരാജപുരം-5.23-5.25

സേലം-8.13-8.15

ഇൗറോഡ്-9.00-9.05

തിരുപ്പൂർ-9.45-9.47

കോയമ്പത്തൂർ-10.33-10.35

പാലക്കാട്-11.28-11.30

തൃശ്ശൂർ-12.28-12.30

എറണാകുളം-1.50

സമയക്രമം എറണാകുളം സൗത്ത്-കെഎസ്ആർ ബെംഗളൂരു (26652)

എറണാകുളം-ഉച്ചയ്ക്ക് 2.20

തൃശ്ശൂർ-3.17-3.20

പാലക്കാട് 4.35-4.37

കോയമ്പത്തൂർ-5.20-5.23

തിരുപ്പൂർ-6.03-6.05

ഇൗറോഡ്-6.45-6.50

സേലം-7.18-7.20

കൃഷ്ണരാജപുരം-10.23-10.25

ബെംഗളൂരു-11.00