
തയ്യേനി (കാസർകോട്): ഒൻപതുകൊല്ലമായി വേർപിരിഞ്ഞുകഴിഞ്ഞ ദമ്പതിമാർ ഇനിയുള്ള കാലം ഒന്നിച്ചുജീവിക്കും. കാലവർഷക്കെടുതിയെത്തുടർന്ന് തയ്യേനിയിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പാണ് ഈ അപൂർവ കൂടിച്ചേരലിന് സാക്ഷിയായത്. എൺപതുകാരായ തയ്യേനി കൊയിലംപാറ സ്വദേശി തറയിൽ ജോർജ് തോമസും മേരി ജോർജുമാണ് ദുരിതാശ്വാസ ക്യാമ്പിൽവെച്ച് ഒന്നാകാൻ തീരുമാനിച്ചത്.
ഇരുവരും ആലപ്പുഴയിൽനിന്നാണ് കൊയിലംപാറയിലേക്ക് കുടിയേറിയത്. 42-ാമത്തെ വയസ്സിലായിരുന്നു വിവാഹം. മക്കളില്ലെങ്കിലും ആദ്യകാലത്ത് സ്‌നേഹത്തോടെയാണ് കഴിഞ്ഞിരുന്നത്. പിന്നീട് ചില ചെറിയ സൗന്ദര്യപ്പിണക്കങ്ങളെത്തുടർന്ന് 2017 മുതൽ ഇരുവരും വേർപിരിഞ്ഞ് രണ്ട് വീടുകളിലേക്ക് താമസം മാറി.
കഴിഞ്ഞദിവസം തയ്യേനിയിൽ ഉരുൾപൊട്ടിയതിനെത്തുടർന്നാണ് ഇരുവരും തയ്യേനി ഗവ. ഹൈസ്‌കൂളിലെ ക്യാമ്പിലെത്തിയത്. ജില്ലാ നിയമസേവന അതോറിറ്റി അഭിഭാഷകനായ എം.ആർ.ശിവപ്രസാദും പാരാലീഗൽ വൊളന്റിയർ സിന്ധുമോളും ക്യാമ്പിലുള്ളവരുമായി സംസാരിക്കുന്നതിനിടെ പരിചയപ്പെട്ടപ്പോഴാണ് ഇവരുടെ കഥയറിഞ്ഞത്. തുടർന്നുനടന്ന ചർച്ചയിലാണ് ഒന്നാകാൻ ഇരുവരും തീരുമാനിച്ചത്.
ക്യാമ്പിൽനിന്ന് രണ്ടുപേരും വായിക്കാനം കൊയിലംപാറയിലെ വീട്ടിലേക്കാകില്ല ഇനി പോകുക. മേരിക്ക് പാലാവയലിലുള്ള ചെറിയ വീട്ടിലേക്ക് ഒന്നിച്ചു പോകുമെന്ന് ഇവർ എം.ആർ.ശിവപ്രസാദിന് രേഖാമൂലം ഉറപ്പുനൽകി. ദമ്പതിമാർ വീണ്ടും ഒന്നിച്ചതിൽ ആഹ്ലാദം പങ്കിട്ട് ക്യാമ്പിലുണ്ടായിരുന്നവരുമൊത്ത് ഫോട്ടോഷൂട്ടും നടത്തി.
Content Highlights: George Thomas and Mary George reunited after 9 years of separation., The reunion occurred at a government relief camp in Thayeni, Kasaragod., The couple had been living apart since 2017 due to personal disagreements., Legal services authority facilitated the reconciliation during relief operations., The couple has pledged to live together in Palavayal.
Published: 07 Aug 2026, 09:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented