തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ പോലീസ് മേധാവിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസ് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് ഡിജിപി വിശദീകരണം നൽകും.

To advertise here,

ഇഡി ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കുന്നതിൽ കേരള പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി രഹസ്യാന്വേഷണ ഏജൻസിയുടെ അടക്കം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അക്രമണവും അതിന് മുമ്പ് നടന്ന പ്രതിഷേധവും നിയന്ത്രണ വിധേയമാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടതായും വിമർശനം ഉയർന്നിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി ഡിജിപിയെ വിളിപ്പിച്ചിരിക്കുന്നത്.

വിഷയത്തിൽ മന്ത്രി റിപ്പോർട്ടുകൾ ഒന്നും തന്നെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വിവരം. കാര്യങ്ങൾ നേരിട്ട് വിശദീകരിക്കുന്നതിന് വേണ്ടിയാണ് ഡിജിപിയെ വിളിപ്പിച്ചിരിക്കുന്നത്. അൽപസമയത്തിനകം ഡിജിപി റവാഡ ചന്ദ്രശേഖർ രമേശ് ചെന്നിത്തലയെ നേരിട്ടുകാണുമെന്നാണ് വിവരം.