കൂത്തുപറമ്പ്(കണ്ണൂര്‍): പാംപ്ലാനി പിതാവിനെ പോലുള്ളവരെ കാത്തിരിക്കുന്നത് ഹിറ്റ്ലറുടെ ചെയ്തികളെ പിന്തുണച്ച നിയോ മുള്ളറുടെ ഗതിയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. നിയോ മുള്ളറെ പിന്നീട് ഹിറ്റ്ലര്‍ തടവിലാക്കുകയായിരുന്നു. ചില പിതാക്കന്മാര്‍ ആര്‍എസ്എസിന് കുഴലൂത്ത് നടത്തുകയാണ്. ചിലര്‍ കെയ്ക്കുമായി ആര്‍എസ്എസ് ശാഖയിലേക്ക് പോകുന്നു. ആര്‍എസ്എസുകാര്‍ കെയ്ക്കുമായി അരമനയിലേക്ക് പോകുന്നു. ഇരുകൂട്ടരും പരസ്പരം പരവതാനി വിരിക്കുകയാണെന്നും സനോജ് പറഞ്ഞു.
ഞങ്ങള്‍ക്ക് വേണം ജോലി, ഞങ്ങള്‍ക്ക് വേണം മതേതര ഇന്ത്യ, എന്ന മുദ്രാവാക്യവുമായി 15-ന് ഡിവൈഎഫ്‌ഐ കൂത്തുപറമ്പില്‍ സംഘടിപ്പിക്കുന്ന സമരസംഗമം പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് മുനിസിപ്പല്‍തല പ്രചാരണ കാല്‍നട ജാഥ തൃക്കണ്ണാപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്‌സല്‍, ബ്ലോക്ക് സെക്രട്ടറി വി.ഷിജിത്ത്, ടി.സി. ഷൈന്‍, എം.ശ്യാമിലി, എ.ബിജുമോന്‍, ടി.അമല്‍ജിത്ത്, ദിഗില്‍ മുല്ലോളി, ടി.കെ. റിനേഷ് എന്നിവര്‍ സംസാരിച്ചു.
മുഹമ്മദ് അഫ്‌സല്‍ ക്യാപ്റ്റനും എം.ശ്യാമിലി വൈസ് ക്യാപ്റ്റനും ടി.സി. ഷൈന്‍ മാനേജറുമായ ജാഥ ഞായറാഴ്ച പൂക്കോട് തെരുവില്‍ നിന്നും പ്രയാണം ആരംഭിച്ച് പഴയനിരത്ത് സമാപിക്കും സമാപന പൊതുസമ്മേളനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
15-ന് കൂത്തുപറമ്പ് പാലത്തിന്‍കര കേന്ദ്രീകരിച്ച് യുവജന പ്രകടനം ആരംഭിക്കും. തുടര്‍ന്ന് ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന സമരസംഗമം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം പി.എം. ആര്‍ഷോ ഉദ്ഘാടനം ചെയ്യും.
Content Highlights: DYFI State Secretary criticizes religious leaders for supporting RSS
Published: 10 Aug 2025, 07:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented