മൂന്നാർ (ഇടുക്കി): വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ മൂന്ന് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

To advertise here,

തെന്മല സ്വദേശി കെ. വിനായകൻ, ദേവികുളം ലാക്കാട് സ്വദേശി പി. വിജയകുമാർ, മൂന്നാർ സ്വദേശി എ. അനീഷ്‌ കുമാർ എന്നിവരുടെ ലൈസൻസാണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തതത്. സമാന സംഭവങ്ങളിൽ പ്രതികളായ മറ്റ് 11 പേരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് അധികൃതർക്ക് പോലീസ് ശുപാർശ നൽകി. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഡ്രൈവർമാരുടെ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കും.

മൂന്നാർ സന്ദർശിക്കാനെത്തിയ മുംബൈ സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ സംഭവത്തെ തുടർന്ന് ആറ് ടാക്സി ഡ്രൈവർമാർക്കെതിരേ കേസെടുത്തിരുന്നു. ഇതിൽ മൂന്നുപേരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.