തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍. ശസ്ത്രക്രിയ മുടങ്ങിയതില്‍ തനിക്ക് വീഴ്ചയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍വീസ് ചട്ടലംഘനം നടത്തിയതില്‍ ക്ഷമാപണവും നടത്തിയിട്ടുണ്ട്. 

To advertise here,

ഡിഎംഇ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസില്‍ ഉന്നയിച്ചിരുന്ന പ്രധാന ആരോപണം സര്‍വീസ് ചട്ടലംഘനമായിരുന്നു. മറ്റൊന്ന് വകുപ്പില്‍ പ്രോബ് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ശസ്ത്രക്രിയ മുടങ്ങി എന്ന ചോദ്യമായിരുന്നു.

ശസ്ത്രക്രിയ മുടങ്ങിയതില്‍ ഹാരിസിന് പങ്കുണ്ടെന്ന അന്വേഷണസമിതിയുടെ കണ്ടെത്തല്‍ അദ്ദേഹം പൂര്‍ണമായി തള്ളി. വകുപ്പില്‍ ഉണ്ടായിരുന്ന പ്രോബ് തന്റേതല്ല. മറ്റൊരാളുടെ സ്വകാര്യ ഉപകരണം ഉപയോഗിച്ച് ശസ്ത്രക്രിയ നടത്താന്‍ കഴിയില്ലെന്നും ശസ്ത്രക്രിയ വൈകിയതില്‍ തനിക്ക് പങ്കില്ലെന്നും ഡോ.ഹാരിസ് ചിറയ്ക്കല്‍ വ്യക്തമാക്കി. ബുധനാഴ്ചയാണ് ഹാരിസ്, കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയത്.