തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് സമീപം രൂപമെടുത്ത ഡിറ്റ്‌വാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ അഞ്ചു ജില്ലകളിൽ ശനിയാഴ്ച കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.

To advertise here,

ചെന്നൈയ്ക്ക് 510 കിലോമീറ്ററും കാരയ്ക്കലിന് 300 കിലോമീറ്ററും തെക്കുകിഴക്കാണ് വെള്ളിയാഴ്ച വൈകുന്നേരം കാറ്റിന്റെ സ്ഥിതി. 30-ന് വൈകുന്നേരം വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രപ്രദേശ് തീരങ്ങളിൽ കാറ്റ് എത്തുമെന്നാണ് നിഗമനം. 

‘ഡിറ്റ്‌വാ’ചുഴലിക്കാറ്റ് ; തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗംകൂടി

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ‘ഡിറ്റ്‌വാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗം കൂടി. ചുഴലിക്കാറ്റ് രൂപം കൊണ്ടതിനാൽ തമിഴ്‌നാടിന്റെ തീരദേശ ജില്ലകളിലും പുതുച്ചേരിയിലും ചുവപ്പു ജാഗ്രത പ്രഖ്യാപിച്ചു. ശനിയാഴ്ച കടലൂർ, മൈലാടുതുറൈ, വിഴുപുരം, ചെങ്കൽപ്പെട്ട് ജില്ലകളിലും പുതുച്ചേരിയിലും 20 സെന്റീമീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 35-നും 45-നും ഇടയിൽ വേഗത്തിൽ കാറ്റ് വീശുന്നതിനാൽ രാമേശ്വരം പാമ്പൻ പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം നിർത്തിെവച്ചു. വിവിധ സ്ഥലങ്ങളിൽനിന്ന് രാമേശ്വരത്തേക്ക് വരുന്ന തീവണ്ടികൾ മണ്ഡപം റെയിൽവേ സ്‌റ്റേഷൻവരെ മാത്രമേ സർവീസ് നടത്തുന്നുള്ളൂ.

തമിഴ്‌നാടിന്റെ തീരദേശങ്ങളിലൂടെ സർവീസ് നടത്തുന്ന വണ്ടികൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്. കാറ്റിന്റെ വേഗം കൂടിയതിനാൽ കാവേരി നദീതീരജില്ലകളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ വിന്യസിപ്പിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്വീകരിച്ച മുൻ കരുതൽ നടപടികൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

കാറ്റിന്റെ വേഗം കൂടിയതിനാൽ കാവേരി നദീതീരജില്ലകളിൽ ശക്തമായ കാറ്റ് വീശുന്നുണ്ട്. നാഗപട്ടണം, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി, കാഞ്ചീപുരം, തിരുവള്ളൂർ എന്നീ തീരദേശജില്ലകളിൽ അഗ്നിരക്ഷാ സേനാംഗങ്ങളെയും സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിനായുള്ള എല്ലാ ഉപകരണങ്ങളും ഇവർക്കുണ്ട്‌.