
ന്യൂഡൽഹി: ഡൽഹി വസുന്ധര എൻക്ലേവിലെ ഫ്ലാറ്റിൽ ഡൽഹി സർവകലാശാലാ അധ്യാപികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോൾ ആണ് കൊല്ലപ്പെട്ടത്. കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിലുള്ള സത്യം അപ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇവരുടെ ഭർത്താവ് ബംഗളൂരുവിലാണ് താമസിക്കുന്നത്.
ദേവോസ്മിതയുടെ സഹോദരി ദേവാരതി പോൾ ആണ് തന്റെ സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി വ്യാഴാഴ്ച പോലീസിനെ അറിയിച്ചത്. രാവിലെ മുതൽ ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്നും ദേവോസ്മിത ഫോൺ കോളുകൾക്ക് മറുപടി നൽകുന്നുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. തുടർന്ന് പൂട്ട് തകർത്ത് അകത്തുകയറിയപ്പോഴാണ് സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നും ഇവർ മൊഴിനൽകി.
കാഠിന്യമുള്ള എന്തോ വസ്തുകൊണ്ട് തലയ്ക്കടിയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്. തലയിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ടെന്നും കയ്യിലെ ഞരമ്പുകൾ മുറിച്ച നിലയിലാണെന്നും പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എൽ.ബി.എസ് ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്.
വീട്ടിലെ ആഭരണങ്ങളും പണവും നഷ്ടപ്പെടാത്തതിനാൽ കവർച്ചാശ്രമത്തിനിടെയുള്ള കൊലപാതകമാകാൻ ഇടിയില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കൊലപാതകത്തിന് കേസെടുക്കുകയും അന്വേഷണത്തിനായി വിവിധ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ ചില പ്രധാന സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
Content Highlights: Assistant professor Devosmita Paul found dead in her residence., Initial investigation points to head trauma and cut veins., Police suspect no robbery as valuables remain untouched., Case registered and investigation teams deployed by New Ashok Nagar police.
Published: 05 Jun 2026, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented