തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നടത്തുന്ന സമരം താല്‍ക്കാലിമായി അവസാനിപ്പിക്കുന്നുവെന്ന് ദയാബായി. മന്ത്രിമാര്‍ നല്‍കിയ നാരാങ്ങാനീര് കുടിച്ച് ദയാബായി നിരാഹാരം അവസാനിപ്പിച്ചു. നിലവില്‍ സര്‍ക്കാര്‍ തന്ന ഉറപ്പുകള്‍ പാലിക്കുമെന്ന് വിശ്വസിക്കുന്നു. എയിംസ് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമാകേണ്ടതുണ്ടെന്ന് ദയാബായി പ്രതികരിച്ചു.
ദയാബായിയുടെ സമരം അവസാനിച്ചതായി മന്ത്രിമാരായ വീണാജോര്‍ജും ആര്‍. ബിന്ദുവും പ്രതികരിച്ചു. സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ പതിനേഴ് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ദയാബായി സമരം നടത്തുകയാണ്. കാസര്‍കോട്ടെ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നതാണ് പ്രധാന ആവശ്യം. ജില്ലയില്‍ ആശുപത്രി സംവിധാനങ്ങള്‍ പരിമിതമാണ്. പുതിയ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ക്യാമ്പുകള്‍ അഞ്ചുവര്‍ഷമായി നടക്കുന്നില്ല. ഡേ കെയര്‍ സെന്ററുകളും ഫലപ്രദമായി നടക്കുന്നില്ല. മതിയായ ചികിത്സകിട്ടാതെ ഇരുപതോളം പേരാണ് മരിച്ചതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ദുരിതമേഖലയിലെ ദിനപരിചരണകേന്ദ്രങ്ങളില്‍ 18 വയസ്സുവരെമാത്രമാണ് പരിചരണം ലഭിക്കുന്നത്. 18 കഴിഞ്ഞാല്‍ ഇവര്‍ വീടുകളില്‍ത്തന്നെ കഴിയേണ്ട അവസ്ഥയാണ്. സന്നദ്ധകൂട്ടായ്മ നടത്തുന്ന 'സ്നേഹവീട്' മാത്രമാണിപ്പോള്‍ ആശ്വാസം. രോഗബാധിതരെ രാവിലെ കൊണ്ടുപോയി വൈകീട്ട് തിരികെ കൊണ്ടുവിടുകയാണ് ചെയ്യുന്നത്.
എല്ലാ പഞ്ചായത്തിലും പരിചരണകേന്ദ്രങ്ങളും പാലിയേറ്റീവ് കെയര്‍ യൂണിറ്റും സ്ഥാപിക്കണമെന്നതാണ് സമരത്തിലെ ഒരാവശ്യം. പുതിയ രോഗികളെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പുകളും 2017 മുതല്‍ മുടങ്ങിയിരിക്കുകയാണെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് ആരോഗ്യമന്ത്രിയുടേയും സമൂഹികക്ഷേമവകുപ്പ് മന്ത്രിയുടേയും നേതൃത്വത്തില്‍ സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു.
Content Highlights: daya bhai stops hunger strike
Published: 19 Oct 2022, 03:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented