പറവൂർ: പറവൂർ മുൻസിപ്പൽ ഓഫീസിനു സമീപത്തുള്ള കെട്ടിടത്തിന്റെ വരാന്തയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ കെടാമംഗലം സ്വദേശി രാഗേഷ് ആർ. മേനോനെ (36) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് വടക്കൻ പറവൂർ മുനിസിപ്പൽ കവലയ്ക്ക് സമീപത്തുള്ള കടയുടെ മുന്നിൽ ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മൂന്നുമാസം മുൻപ് എക്സെെസ് ഉദ്യോഗസ്ഥന്റെ വീടുകയറി ആക്രമിച്ചതടക്കമുള്ള നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറയുന്നു. പറവൂർ പോലീസ് എത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlights: culprit in different cases have been found dead
Published: 04 Mar 2025, 03:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented