പത്തനംതിട്ട: പത്തനംതിട്ടയിലെ സിപിഎം സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നടത്തിയ പരസ്യ പ്രതികരണത്തെത്തുടർന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് വിശദീകരണം തേടി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ ഇത്തരമൊരു പരസ്യ പ്രതികരണം നടത്തുന്നത് സിപിഎമ്മിന്റെ കീഴ്വഴക്കമല്ലെന്നും വിശദീകരണം വേണമെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്ഥാനാർഥിനിർണയം സംബന്ധിച്ച തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടറിയറ്റ് പോലുള്ള പാർട്ടിയുടെ മേൽഘടകങ്ങളാണ് സാധാരണയായി കൈക്കൊള്ളാറുള്ളത്. എന്നാൽ, ആറന്മുള ഉൾപ്പെടെയുള്ള സീറ്റുകളിലെ സ്ഥാനാർഥി സാധ്യതകളെക്കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയിരുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതികരണം ഉണ്ടായതെന്നത് സംബന്ധിച്ച് രേഖാമൂലമുള്ള വിശദീകരണമാണ് സംസ്ഥാന സെക്രട്ടറിയറ്റ് രാജു എബ്രഹാമിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആറന്മുളയിൽ വീണാജോർജും കോന്നിയിൽ കെ.യു. ജനീഷ്‌കുമാറും വീണ്ടും മത്സരിച്ചേക്കുമെന്നും നിലവിലെ സാഹചര്യത്തിൽ രണ്ട് മണ്ഡലങ്ങളിലും മാറ്റമൊന്നുമില്ലെന്നും ഇരുവർക്കും സീറ്റ് കിട്ടാനാണ് സാധ്യതയെന്നും രാജു എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അത് എൽഡിഎഫ് തീരുമാനിച്ച് അറിയിക്കുമെന്നും പുതുതായി ആരെങ്കിലും വരികയാണെങ്കിൽ അവരെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും രാജു എബ്രഹാം പറഞ്ഞിരുന്നു.
Content Highlights: Pattanamthitta CPM leader Raju Abraham faces internal party inquiry for public statements on candidate selection. State Secretariat seeks written explanation.
Published: 07 Jan 2026, 08:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented