
തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപമുള്ള മുദാക്കല്‍ പഞ്ചായത്തില്‍ കോൺഗ്രസും ബി.ജെ.പിയും കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ എ. ചന്ദ്രബാബുവിനെതിരെയാണ് സ്വതന്ത്രാംഗമായ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പഞ്ചായത്തില്‍ ആകെ 20 അംഗങ്ങളാണുള്ളത്. വ്യാഴാഴ്ച 13 പേര് അവിശ്വാസപ്രമേയചര്‍ച്ചയില്‍ പങ്കെടുക്കുകയും അനുകൂലിച്ച് വോട്ട് ചെയ്യുകയും ചെയ്തതോടെയാണ് അവിശ്വാസപ്രമേയം വിജയിച്ചത്. ഇതോടെ പഞ്ചായത്തില്‍ സി.പി.എമ്മിന് അധികാരം നഷ്ടമായി.
യു.ഡി.എഫിന്റെ അവിശ്വാസപ്രമേയനോട്ടീസില് ഒപ്പിട്ടെങ്കിലും സി.പി.ഐ. അംഗമായ പള്ളിയറ ശശി ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തില്ല. പാര്‍ട്ടി വിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് പള്ളിയറശശി ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നതെന്നാണ് സൂചന. പ്രസിഡന്റുള്‍പ്പെടെയുള്ള സി.പി.എം.അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നു.
പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കങ്ങളാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടമാകുന്നതിലേക്ക് നയിച്ചത്.
Content Highlights: CPM loses Mudakkal panchayath rule as no confidence motion wins. CPI member stayed away.
Published: 22 Feb 2024, 04:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented