
കോട്ടയം: കേരളത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഹിന്ദി സിനിമ 'കേരളാ സ്റ്റോറി' പള്ളികളില്‍ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയ്ക്കും ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച താമരശ്ശേരി, തലശ്ശേരി രൂപതകള്ക്കുമെതിരെ സി.പി.എം. നേതാവ് ജെയ്ക്ക് സി. തോമസ്. ലവ് ജിഹാദും കേരളാ സ്റ്റോറിയും പച്ചക്കള്ളമാണെന്നും കല്ലുവെച്ച നുണയും പരമ നെറികേടുമാണെന്നും പറഞ്ഞ അദ്ദേഹം, വിഷം നിറച്ചൊരു എല്ലിന് കഷ്ണം മാത്രമായ കേരളാ സ്റ്റോറിയുടെ പ്രചാരകരോടായി 'ഹാ കഷ്ട'മെന്നും പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
'കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങള്‍ ഒത്തിരിക്കുന്നു' എന്ന ബൈബിള്‍ വാക്യത്തോടെയാണ് ജെയ്ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്. തുടര്‍ന്ന് ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ടവര്‍ നേരിട്ട വിവിധ അതിക്രമങ്ങള്‍ അക്കമിട്ട് പറഞ്ഞു. മണിപ്പുരില്‍ തകര്‍ക്കപ്പെട്ട പള്ളിക്കുള്ളില്‍ മുട്ടുകുത്തിനിന്ന് പ്രാര്‍ഥിക്കുന്ന വൈദികന്റെ ചിത്രവും ജെയ്ക്ക് പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു. 'ദി റിയല്‍ മണിപ്പുര്‍ സ്റ്റോറി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
ജെയ്ക്ക് സി. തോമസിന്റെ ഫേസ്ബുക്ക്പോസ്റ്റ് പൂര്‍ണരൂപത്തില്‍:
‘കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു’
ലവ് ജിഹാദും കേരളാ സ്റ്റോറിയും ഒരു പച്ചക്കള്ളമാണ്!! കല്ലുവെച്ച നുണയും പരമ നെറികേടുമാണ്..!
ഒളവണ്ണയിലെ സിസ്റ്റർ കുസുമത്തിന്റെ തലയടിച്ചു തകർത്തവർ,പമ്പയുടെ മണ്ണിലെ മാരാമണ്ണിൽ എത്തുന്ന വിദേശ മിഷിനറിയുടെ കാൽ വെട്ടുമെന്നു പറഞ്ഞവർ,ഡോ.ഗ്രഹാം സ്റ്റൈൻസിനെ പിഞ്ചു കുഞ്ഞുങ്ങളായ ഫിലിപ്പിനെ,തിമോത്തിയെ ജീവനോടെ തീയിട്ട് കൊന്നു കളഞ്ഞവർ,നിലയ്ക്കലിൽ കുരിശ് ചൂണ്ടിക്കാട്ടി കലാപം നടത്തിയവർ,പന്തളം പറന്തലിൽ ആരാധനയിടത്തു കൊടി നാട്ടി വിലക്ക് കല്പിച്ചവർ,ഫാ.സ്റ്റാൻ സ്വാമിയെ വെള്ളം കുടിക്കാൻ പോലും അനുവദിക്കാതെ ജയിലിലിട്ട് കൊന്നു കളഞ്ഞവർ,കാണ്ഡമാലിൽ കന്യാസ്ത്രീകളെ ബലാൽക്കാരം ചെയ്തവർ,കാങ്പോക്പിയിൽ ചുരാചാന്ദ്പൂരിൽ പെൺകുഞ്ഞുങ്ങളെ നഗ്നരാക്കി ആൾക്കൂട്ട വിചാരണ നടത്തിച്ചവർ .
ആര് മറന്നാലും മതനിരപേക്ഷ കേരളം ഇതൊന്നും മറക്കില്ല. ആ സർസംഘത്തിന്റെതാണ്, അവരുടേത് മാത്രമാണ് വിഷം നിറച്ചൊരു എല്ലിന്കക്ഷണം മാത്രമായ കേരള സ്റ്റോറി.അതിന്റെ പ്രചാരകരെ നിങ്ങൾക്ക് ഹാ കഷ്ടം!!
‘കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു’.(മത്തായി 23 വാക്യം 27) എന്ന് ക്രിസ്തു ബൈബിളിൽ!!
(ചിത്രം:ദി റിയൽ മണിപ്പൂർ സ്റ്റോറി )
Content Highlights: CPM leader Jaick C Thomas against diocese which exhibits the movie Kerala Story
Published: 09 Apr 2024, 03:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented