സിംഗിൾ ബെഞ്ച് പ്രദർശനം വിലക്കിയിട്ടും ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തി അനുമതി നൽകിയതിനെക്കുറിച്ച് ഹർജിയിൽ പരാമർശിച്ചതാണ് വിമർശനത്തിന് കാരണമായത്.

കൊച്ചി: ‘കേരള സ്റ്റോറി 2’ സിനിമയുടെ പ്രദർശനവിലക്ക് നീക്കിയ ഡിവിഷൻ ബെഞ്ച് നടപടിയെ പൊതുതാത്പര്യ ഹർജിയിൽ കുറ്റപ്പെടുത്തിയതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഉത്തരവുകളെ വിമർശിക്കാം പക്ഷേ, നീതിന്യായസംവിധാനത്തെ അപകീർത്തിപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
സിനിമയുടെ പേരിൽനിന്ന് കേരളം എന്നത് നീക്കണമെന്നാവശ്യപ്പെട്ട് കെ.സി. ചന്ദ്രമോഹനനും മെഹ്നാസ് പി. മുഹമ്മദും നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിമർശനം. സിംഗിൾ ബെഞ്ച് പ്രദർശനം വിലക്കിയിട്ടും ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തി അനുമതി നൽകിയതിനെക്കുറിച്ച് ഹർജിയിൽ പരാമർശിച്ചതാണ് വിമർശനത്തിന് കാരണമായത്.
ഇതോടെ ഹർജിക്കാർ നിരുപാധികം ഖേദം പ്രകടിപ്പിച്ചു. ഹർജി പിൻവലിച്ച് പുതിയത് സമർപ്പിക്കാമെന്നും അറിയിച്ചു. തുടർന്ന് ഹർജി തീർപ്പാക്കി.
‘കേരള സ്റ്റോറി’ക്കെതിരേ എറണാകുളം സി.ജെ.എം. കോടതിയിലും ഹർജി
കൊച്ചി: വിവാദ ചലച്ചിത്രം ‘കേരള സ്റ്റോറി’ക്കെതിരേ എറണാകുളം സി.ജെ.എം. കോടതിയിലും ഹർജി. ആലുവ സ്വദേശി അഡ്വ. കെ.എ. ആബിദ് അലി നൽകിയ ഹർജി ഒൻപതിന് പരിഗണിക്കാൻ മാറ്റി.
യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് എന്ന തലക്കെട്ടോടെയാണ് സിനിമയുടെ ടീസർ തുടങ്ങുന്നത്. മതപരിവർത്തനം നടത്തുന്നുവെന്നും ഭീകരവാദം നടക്കുന്നുവെന്നുമാണ് ടീസർ പറയുന്നത്. ടീസറിലുള്ളത് സിനിയുടെ ഉള്ളടക്കത്തിൽ ഇല്ലെന്നാണ് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയിച്ചത്. ടീസർ മതസ്പർധ വളർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി സൈബർ പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു.
Content Highlights: The Kerala High Court strongly criticized a PIL for attempting to discredit the judiciary's decision-making process., The petitioners subsequently withdrew their plea and offered an unconditional apology., A separate petition has been filed in the Ernakulam CJM court against 'The Kerala Story'., The new petition alleges that the movie's teaser promotes religious discord and disharmony.
Published: 06 Mar 2026, 07:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented