അരൂർ: സിപിഎം സംസ്ഥാന സമിതിയംഗം സി.ബി. ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി 10.35-ഓടെ ദേശീയപാതയിൽ എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
കുത്തിയതോടുള്ള മാതൃസഹോദരിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു സംഭവം. വാഹനത്തിൽനിന്ന് പുക ഉയരുന്നത് കണ്ട് പിന്നാലെ പോയ വാഹനയാത്രികർ കാർ തടഞ്ഞു നിർത്തുകയായിരുന്നു. കുടുംബം വാഹനത്തിൽ നിന്നിറങ്ങിയ ഉടൻ കാർ അഗ്നിക്കിരയായി.
അരൂർ അഗ്നിരക്ഷാസേനയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. അരൂർ പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു.
കാർ കത്തിയതിനു സമീപത്തായി കെ.എസ്.ഇ.ബി.യുടെ ട്രാൻസ്ഫോർമറുണ്ടായിരുന്നു. ഉടൻ കെ.എസ്.ഇ.ബി. അധികൃതർ ട്രാൻസ്ഫോർമർ ഓഫാക്കിയതിനാൽ വൻ അപകടം ഒഴിവായി. കാർ കത്തിയതിനെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതത്തടസ്സമുണ്ടായി.
Content Highlights: Shocking incident as CPM leader C.B. Chandrababu`s car erupts in flames while driving with family. Thankfully, all escaped unharmed. Read details.
Published: 19 Dec 2025, 08:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented