
കണ്ണൂർ: സി.പി.എം. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗതത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ ടി. വീണയ്ക്കുമെതിരേ പ്രതിനിധികളിൽനിന്ന് രൂക്ഷവിമർശനം. മകൾ വീണയെയും അവരുടെ കമ്പനിയെയും ന്യായീകരിക്കാൻ പാർട്ടിയുടെയും സംഘടനയുടെയും ഊർജവും സമയവും ചെലവഴിക്കുന്നത് തെറ്റാണെന്നും ഇത് പാർട്ടിയുടെ പതനത്തിന് കളമൊരുക്കുകയാണെന്നും വിമർശനമുയർന്നു.
പാനൂരിൽനിന്നുള്ള പ്രതിനിധിയാണ് പിണറായിയുടെ സമീപകാല നിലപാടുകളെയും എക്‌സാലോജിക്-സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ചത്. മുൻപ് വി.എസ്. അച്യുതാനന്ദന്റെ മകൻ അരുൺകുമാർ കേസിൽ പെട്ടപ്പോൾ പാർട്ടി പ്രതിരോധം തീർത്തിരുന്നില്ലെന്നും വി.എസ്. മകനെ ന്യായീകരിച്ചിരുന്നില്ലെന്നും യോഗത്തിൽ പ്രതിനിധി ഓർമിപ്പിച്ചു. അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ കേസിൽപ്പെട്ട് ജയിലിൽ കിടന്നപ്പോൾ പോലും പാർട്ടി അതിൽ ഉത്തരവാദിത്വമില്ലെന്നു പറഞ്ഞ് തള്ളുകയാണുണ്ടായത്. എന്നാൽ പിണറായിയുടെ മകളുടെ കാര്യംവരുമ്പോൾ പാർട്ടി ന്യായീകരിക്കുകയാണെന്നും വിമർശിച്ചു.
തന്റെ മറുപടി പ്രസംഗത്തിൽ പിണറായി ഇതിന് വിശദമായി മറുപടി നൽകിയതായാണ് വിവരം. പ്രസംഗത്തിൽ ഈ വിമർശനങ്ങൾക്ക് മറുപടി നൽകാനാണ് പിണറായി കൂടുതൽ സമയം ചെലവഴിച്ചത്. ലാവ്‌ലിൻ മുതൽ പുതിയ വിജിലൻസ് കേസ് വരെയുള്ള സ്വന്തം അനുഭവങ്ങൾ അക്കമിട്ട് നിരത്തി, തനിക്കെതിരായ കേസുകളെയും നിലപാടുകളെയും അദ്ദേഹം ന്യായീകരിച്ചു. ഇതാണ് തന്റെ അസന്ദിഗ്ധമായ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: CPM delegates strongly criticized Pinarayi Vijayan and his daughter Veena at the Kannur district committee meeting., Delegates questioned the party's intervention in defending Veena and the Exalogic-CMRL controversy.
Published: 20 Oct 2026, 01:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented