പത്തനംതിട്ട: അടൂർ തെങ്ങമത്ത് അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു. മഞ്ചുഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ നാലു മാസം പ്രായമായ കിടാവും നാല് വയസ് പ്രായമുള്ള പശുവുമാണ് ചത്തത്.
പോസ്റ്റ്മോർട്ടത്തിലുടെയാണ് അരളി ഇലയിൽനിന്നുള്ള വിശാംശമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ജില്ലാ വെറ്ററിനറി ഓഫീസർ ഇത് സ്ഥിരീകരിച്ചു.
സമീപത്തെ വീട്ടുകാർ വെട്ടിക്കളഞ്ഞ അരളി, തീറ്റയ്ക്കൊപ്പം പശുവിനും കിടാവിനും നൽകിയിരുന്നു. ദഹനക്കേടിന്റെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പഞ്ചായത്ത് മൃഗാശുപത്രിയിൽനിന്ന് മരുന്ന് വാങ്ങി വന്നെങ്കിലും കിടാവ് കഴിഞ്ഞ വ്യാഴാഴ്ച ചത്തു.
പശു കൂടുതൽ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടർന്ന് മൃഗാശുപത്രിയിൽനിന്ന് കുത്തിവെപ്പ് എടുപ്പിക്കുന്നതിന് ആളെ എത്തിച്ചു. സമീപത്തുണ്ടായിരുന്ന ഭക്ഷണാവശിഷ്ടങ്ങൾ സംശയത്തിന് ഇടവരുത്തിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പശുവും ചത്തു. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.
Content Highlights: Cow and calf died after eating arali
Published: 06 May 2024, 01:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented