താമരശ്ശേരി: ചുരം ആറാം വളവിൽ വീണ്ടും കണ്ടെയ്നർ ലോറി കുടുങ്ങി. വളവിൽ നിന്നും തിരിക്കുംമ്പോൾ കണ്ടയ്നർ ഒരു വശത്തേക്ക് ചരിഞ്ഞു പോകുകയായിരുന്നു. ഇതു മൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഒന്നര മുതൽ ആറു മണി വരെ കടന്നു പോയത് ചെറുവാഹനങ്ങൾ മാത്രം.

To advertise here,

6 മണിയോടെ  കുടുങ്ങിയ കണ്ടെയിനർ ലോറി ക്രെയിനുകൾ ഉപയോഗിച്ച് സംഭവ സ്ഥലത്ത് നിന്നും പൂർണമായും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വലിയ വാഹനങ്ങളുടെ നീണ്ട നിര ഇരു വശങ്ങളിലേക്കുമുണ്ട്.