തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ വളപ്പില്‍ സ്ഥാപിച്ചിട്ടുള്ള ചാണക കുഴിക്കുവേണ്ടി സര്‍ക്കാര്‍ ചെലവാക്കിയത് 4.40 ലക്ഷം രൂപ. കാലിത്തൊഴുത്തിനുവേണ്ടി ചെലവാക്കിയത് 23.98 ലക്ഷം രൂപ. നിയമസഭയില്‍ ടി. സിദ്ദിഖ് എം.എൽ.എയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് പൊതുമരാമത്ത് മന്ത്രി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ക്ലിഫ് ഹൗസില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങളാണ് ടി. സിദ്ദിഖ് എം.എല്‍.എ. ആവശ്യപ്പെട്ടത്. 14 പൂര്‍ത്തിയായ പ്രവൃത്തികളുടെ കണക്കാണ് ഇപ്പോൾ നിയമസഭയെ അറിയിച്ചിരിക്കുന്നത്.
ആകെ 1,80,81,000 രൂപയുടെ നിര്‍മാണ പ്രവൃത്തികളാണ് ക്ലിഫ് ഹൗസില്‍ മാത്രം 2021 മുതല്‍ 2023 വരെ നടത്തിയിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയത് സെക്യൂരിറ്റി ഗാര്‍ഡ് റൂമിന്റെ നിര്‍മാണത്തിനാണ്. 98 ലക്ഷം രൂപ. ലിഫ്റ്റ് സ്ഥാപിക്കാൻ 17 ലക്ഷവും ക്ലിഫ്ഹൗസിലെ പൈപ്പ് ലൈന്‍ മാറ്റിവെക്കാന്‍ 5.65 ലക്ഷവും ചെലവാക്കി.
രണ്ടുതവണയായി ശുചിമുറി നന്നാക്കാന്‍ 2.95 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. പെയിന്റിങ്ങിന് 12 ലക്ഷം രൂപയും വേണ്ടിവന്നു. ബാക്കിയുള്ള പണികള്‍ക്കായി ടെന്‍ഡര്‍ നടപടികള്‍ തുടരുകയാണ്. പൂര്‍ത്തിയായ പ്രവൃത്തികളില്‍ ഏറ്റവും കൂടുതല്‍ തുകയുടെ കരാര്‍ ഊരാളുങ്കലിനാണ് ലഭിച്ചത്.
Content Highlights: construction cost of Chief Minister residence is out
Published: 27 Jul 2024, 03:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented