പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള വിഷയം പരാമർശിക്കുന്ന 'പോറ്റിയേ കേറ്റിയേ.. ' എന്ന പാരഡിപ്പാട്ട് വീണ്ടും കോൺഗ്രസിന്റെ പ്രചാരണത്തിലേക്ക്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ പാട്ട് ഗുണം ചെയ്തു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പരമാവധി ഉപയോഗിക്കാനാണ് നിർദേശം.
സ്വർണക്കൊള്ള പ്രധാന പ്രചാരണ ആയുധമാക്കുന്നത് ഗുണം ചെയ്യുമോ എന്ന കാര്യത്തിൽ കോൺഗ്രസിൽ ചെറിയ ആശയക്കുഴപ്പം ഏതാനും മാസങ്ങളായി ഉണ്ടായിരുന്നു. യു.ഡി.എഫ്. കൺവിനർ അടൂർ പ്രകാശിന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്ന സി.പി.എം. ആരോപണമായിരുന്നു ഇതിൻ്റെ അടിസ്ഥാനം. കോന്നി സീറ്റിനായി അടൂർപ്രകാശ് അവകാശവാദം ഉന്നയിച്ചപ്പോൾ, ശബരിമല വിഷയത്തിൽ പ്രതിരോധത്തിന് വകയായി എന്ന ചിന്ത എൽ. ഡി.എഫ്. ക്യാമ്പുകളിലുരുത്തിരിഞ്ഞിരുന്നു.
കേസിൽ അറസ്റ്റിലായവരിൽ 90 ശതമാനം പേരും ജയിലിൽനിന്നിറങ്ങിയത് സർക്കാരും എസ്.ഐ.ടി.യും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നാണ് യു.ഡി.എഫിൻ്റെ പ്രചാരണവിഭാഗം അധ്യക്ഷൻ രമേശ് ചെന്നിത്തല പറയുന്നത്.
Content Highlights: Revival of the viral parody song for election campaigning., Strategic shift in Congress to highlight the gold smuggling controversy., Allegations of collusion between the government and SIT regarding bail for suspects., Political implications of the Sabarimala issue in Pathanamthitta.
Published: 23 Mar 2026, 04:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented