കോഴിക്കോട്: മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ വി.ഡി. സതീശൻ, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രനെ അദ്ദേഹത്തിന്റെ വീടായ ആഴ്ചവട്ടത്തെ ‘കേരളകല’ യിൽ സന്ദർശിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.50-ഓടെ എത്തിയ മുഖ്യമന്ത്രിയെ പി.വി. ചന്ദ്രനും മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷുംചേർന്ന്‌ സ്വീകരിച്ചു.

To advertise here,

മാതൃഭൂമി ഡയറക്ടർമാരായ ഹേമലതാ ചന്ദ്രൻ, ഷെറിൻ ഗംഗാധരൻ, ഡോ. ജയ്‌കിഷ് ജയരാജ്, പി.വി. ചന്ദ്രന്റെ സഹോദരി കുമാരി ജയരാജ്, ഭാവനാ നിധീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

സംവിധായകൻ സത്യൻ അന്തിക്കാടും സന്നിഹിതനായിരുന്നു. ഒരുമണിക്കൂറോളം അദ്ദേഹം വീട്ടിൽ ചെലവിട്ടു. മാതൃഭൂമി മുൻ ഡയറക്ടറും ചലച്ചിത്രനിർമാതാവുമായിരുന്ന പി.വി. ഗംഗാധരന്റെ വീടും മുഖ്യമന്ത്രി സന്ദർശിച്ചു. മകൾ ഷെർഗ സന്ദീപ്‌ അദ്ദേഹത്തെ സ്വീകരിച്ചു. പി.വി. ഗംഗാധരന്റെ ഛായാചിത്രത്തിൽ മാലചാർത്തി മുഖ്യമന്ത്രി ആദരാഞ്ജലിയർപ്പിച്ചു.