തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മള്‍ ഇപ്പോള്‍ വെറസിനെതതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. ആ വൈറസിനെ എങ്ങനെയെല്ലാം തുരത്താന്‍ കഴിയുമെന്ന് നോക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ആരോപണങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ല, എല്ലാം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാം ചരിത്രം തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

To advertise here,

സ്പ്രിംക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ പോലും ഗുരുതരമായ ആരോപണങ്ങളുയര്‍ന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍  അത് ഭയങ്കര ഗുരുതരമല്ലേ, അതെല്ലാം വലിയ ആനക്കാര്യമാണെന്ന രീതിയിലാണ് ചിലര്‍ അവതരിപ്പിക്കുന്നതെന്നും അതെല്ലാം എല്ലാവര്‍ക്കും മനസിലാകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

കരാറുമായി ബന്ധപ്പെട്ട് പാര്‍ട്ടി കേന്ദ്രനേതൃത്വം വിശദീകരണം തേടി എന്ന രീതിയില്‍ വന്ന വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍   മാധ്യമപ്രവര്‍ത്തകര്‍ നുണവാര്‍ത്തകള്‍ മെനയുകയാണെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോള്‍ സേവ് സി.പി.എം ഫോറം എന്ന പേരില്‍ രൂപം കൊണ്ട് സംഘടനയെക്കുറിച്ചും മുഖ്യമന്ത്രി സൂചിപ്പിച്ചു. പണ്ടും പല വാര്‍ത്തകള്‍ ഈ രീതിയില്‍ ഉയര്‍ന്നുവന്നിരുന്നുവെന്നും നാലോ അഞ്ചോ പേരായിരുന്നു അതിന്റെ പുറകിലെന്ന് എല്ലാവര്‍ക്കും അറിയാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതെല്ലാം കണ്ടും നേരിട്ടുമാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്. അങ്ങനെ പലരും ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയാനല്ല ഇവിടെ ഇരിക്കുന്നത്.- മുഖ്യമന്ത്രി വ്യക്തമാക്കി.

ആരോപണങ്ങള്‍ക്ക് മറുപടി കൊടുത്ത് നിജസ്ഥിതി അറിയിക്കേണ്ടെ എന്ന ചോദ്യത്തിന് വല്ലാതെ വേവലാതിപ്പെടുന്ന ഒരാളായി തന്നെ കാണേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയുള്ള ആളുകള്‍ ഉന്നയിക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി പറയാനല്ല ഞാനിരിക്കുന്നത്. എനിക്ക് വേറെ ജോലിയുണ്ട്. അതിനല്ല ഇപ്പോള്‍ നേരമെന്നും അദ്ദേഹം പറഞ്ഞു. എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെ(ചോദ്യം ചോദിക്കുന്നവര്‍ക്ക്)ന്തിനാണെന്നും  ആരോപണമുന്നയിച്ചവര്‍ തെളിവുകളുമായി വരട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 21 പേര്‍ രോഗമുക്തരായി | Read More...

ആരോപണത്തിന് മറുപടി പറയാനില്ല, എല്ലാം നേരത്തെ വ്യക്തമാക്കി; എനിക്ക് വേറെ ജോലിയുണ്ട്- മുഖ്യമന്ത്രി | Read More...

പ്രവാസികളെ തിരിച്ചെത്തിച്ചാല്‍ 2 ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യാനുള്ള സംവിധാനമുണ്ട് - മുഖ്യമന്ത്രി | Read More...

നേരിയ അശ്രദ്ധ പോലും അപകടത്തിലേക്ക് നയിക്കും: മുഖ്യമന്ത്രി | Read More...

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; പൊങ്ങച്ചം പറയാനല്ല വാര്‍ത്താസമ്മേളനം വിളിക്കുന്നത്  | Read More...

അഡ്വാന്‍സ്ഡ് വൈറോളജിക്ക് ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്കില്‍ അംഗത്വം; കേരളത്തിന് അംഗീകാരം  | Read More...

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ല  | Read More...

സുരക്ഷ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കില്ല, പൊതുഗതാഗതമില്ല - മുഖ്യമന്ത്രി  | Read More...

പൊന്നാനിയില്‍ ബോട്ടില്‍ കുടുങ്ങിയ തൊഴിലാളികളുടെ കാര്യത്തില്‍ ഇടപെടും - മുഖ്യമന്ത്രി  | Read More...

 

Content Highlights: CM Pinarayi on sprinklr controversy