തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റൻ്റ് സുമംഗലിക്കാണ് പരിക്കേറ്റത്. സെക്രട്ടേറിയറ്റ് അനക്സ് 1-ലെ ഒന്നാം നിലയിലെ ടോയ്ലറ്റിലാണ് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.
പരിക്കേറ്റ ജീവനക്കാരിയെ ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ കാലിൽ ഒമ്പത് സ്റ്റിച്ചുകളുണ്ടെന്നാണ് വിവരം. ക്ലോസറ്റിന്റെ പകുതി ഭാഗംവെച്ച് തകർന്നുവീണതായി ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. അതേസമയം, ക്ലോസറ്റ് അധികം പഴക്കം ചെന്നതല്ല എന്നാണ് ഹൗസ് കീപ്പിങ് വിഭാഗം പറയുന്നത്.
വലിയ മുറിവ് കാലിന് പറ്റിയതായാണ് മനസ്സിലാക്കുന്നതെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ സെക്രട്ടറി ഇർഷാദ് മാതൃഭൂമിയോട് പറഞ്ഞു. യാതൊരുവിധത്തിലുള്ള സുരക്ഷാപരിശോധനയും നടത്താതെ ജീവനക്കാരുടെ അവസ്ഥ ഈ വിധത്തിലാക്കുന്ന സ്ഥിതിയാണ് സെക്രട്ടേറിയറ്റിൽ. ഒരു പരിശോധനയും നടക്കുന്നില്ല. ശ്രദ്ധിക്കാതെ വന്നതിനാലുള്ള അപകടമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: closet broke in secretariat; Employee injured
Published: 21 Nov 2024, 03:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented